---
title: " ഒന്ന് ശ്രമിച്ച് നോക്കൂ...! വനം വകുപ്പിൽ നിരവധി ഒഴിവുകൾ; ഏഴാം ക്ലാസ് പാസായവർക്ക് അവസരം, ശമ്പളം 50,200 വരെ"
english_title: "Kerala PSC Forest Department Recruitment 2026 Watcher Warden Posts Apply"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379721/kerala-psc-forest-department-watcher-warden-recruitment-2026"
published_at: "2026-08-23T12:40:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a9d6b433ef_kerala-psc-forest-department-watcher-warden-recruitment-2026.jpg"
keywords: ["Kerala PSC Recruitment", "Forest Department Jobs", "Watcher Warden Vacancy", "Kerala Jobs 2026"]
---

#  ഒന്ന് ശ്രമിച്ച് നോക്കൂ...! വനം വകുപ്പിൽ നിരവധി ഒഴിവുകൾ; ഏഴാം ക്ലാസ് പാസായവർക്ക് അവസരം, ശമ്പളം 50,200 വരെ

> **Lead Summary:** **** വനം വന്യജീവി വകുപ്പിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ. വാച്ചർ, വാർഡൻ തുടങ്ങിയ നിരവധി തസ്തികകളിലാണ് ഒഴിവുകളുള്ളത് എന്ന് പിഎസ്‌സി അറിയിച്ചു.

## Article Content

**** വനം വന്യജീവി വകുപ്പിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ. വാച്ചർ, വാർഡൻ തുടങ്ങിയ നിരവധി തസ്തികകളിലാണ് ഒഴിവുകളുള്ളത് എന്ന് പിഎസ്‌സി അറിയിച്ചു.

ഏഴാം ക്ലാസ് പാസായവർക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 2 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി എന്ന് വിജ്ഞാപനത്തിൽ പറയുന്നു.

സർവേ ലാസ്കേഴ്സ്, ഡിപ്പോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചേഴ്സ്, പ്ലാന്റേഷൻ വാച്ചേഴ്സ് ആൻഡ് മേസ്ട്രീസ്, ടിബി വാച്ചേഴ്സ് ആൻഡ് ബംഗ്ലാവ് വാച്ചേഴ്സ്, ടിമ്പർ സൂപ്പർവൈസേഴ്സ്, തോപ്പ് വാർഡൻ, റിസർവ് വാച്ചേഴ്സ്, താന വാച്ചേഴ്സ് ആൻഡ് ഡിസ്പെൻസറി അറ്റൻഡന്റ്സ് എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്ന് പിഎസ്‌സി വ്യക്തമാക്കി.

23,000 മുതൽ 50,200 രൂപ വരെ ശമ്പളം ലഭിക്കും എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. 18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ് ആണ് ഉദ്യോഗാർത്ഥികൾക്കായി നിഷ്കർഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യത.

ഉദ്യോഗാർത്ഥികൾക്ക് 163 സെന്റിമീറ്റർ ഉയരം വേണം എന്നും നിബന്ധനയുണ്ട്.ഉദ്യോഗാർത്ഥികൾ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈൽ വഴി അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ അപ്ലൈ നൗവിൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ് എന്ന് പിഎസ്‌സി നിർദേശിച്ചു.

**English Summary:**

Kerala PSC released notification for recruitment in Forest and Wildlife Department. Vacancies reported for Watcher, Warden and other posts including Survey Lascars, Depot and Watch Station Watchers, Plantation Watchers, TB Watchers, Timber Supervisors, Thope Warden, Reserve Watchers etc. Qualification is 7th class pass, age 18 to 40 years, height 163 cm required. Salary Rs 23,000 to Rs 50,200. Last date to apply is September 2 through official PSC website.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379721/kerala-psc-forest-department-watcher-warden-recruitment-2026)