---
title: "വ്യാപാരിയെ വെടിവച്ചുവീഴ്ത്താൻ ക്വട്ടേഷൻ നാടകം; കാസർകോട് ഞെട്ടിക്കുന്ന വധശ്രമത്തിന് പിന്നിൽ വൻ ഗൂഢാലോചന? ഒരാൾ അറസ്റ്റിൽ"
english_title: "Kasaragod Shopkeeper Shot At In Shop One Arrested For Attempted Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379720/kasaragod-shopkeeper-shot-attempted-murder-one-arrested"
published_at: "2026-08-23T12:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a9aaad6264_kasaragod-shopkeeper-shot-attempted-murder-one-arrested.jpg"
keywords: ["Kasaragod News", "Shooting Case", "Attempted Murder"]
---

# വ്യാപാരിയെ വെടിവച്ചുവീഴ്ത്താൻ ക്വട്ടേഷൻ നാടകം; കാസർകോട് ഞെട്ടിക്കുന്ന വധശ്രമത്തിന് പിന്നിൽ വൻ ഗൂഢാലോചന? ഒരാൾ അറസ്റ്റിൽ

> **Lead Summary:** **കാസർകോട്: **മിയാപ്പദവ് ബട്ടിപ്പദവിൽ വ്യാപാരിയെ കടയിൽ അതിക്രമിച്ചു കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മഞ്ചേശ്വരം കുളൂർ സ്വദേശി മുഹമ്മദ് സഫ്‌വാനാണ് പിടിയിലായത്. ബട്ടിപ്പദവിലെ വ്യാപാരിയായ ശുഹൈബ് മൊയിൻ ഷെയ്ഖിന് നേരെയായിരുന്നു വധശ്രമം നടന്നത്.

## Article Content

**കാസർകോട്: **മിയാപ്പദവ് ബട്ടിപ്പദവിൽ വ്യാപാരിയെ കടയിൽ അതിക്രമിച്ചു കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മഞ്ചേശ്വരം കുളൂർ സ്വദേശി മുഹമ്മദ് സഫ്‌വാനാണ് പിടിയിലായത്. ബട്ടിപ്പദവിലെ വ്യാപാരിയായ ശുഹൈബ് മൊയിൻ ഷെയ്ഖിന് നേരെയായിരുന്നു വധശ്രമം നടന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാറിലെത്തിയ നാലംഗ സംഘം കടയിലേക്ക് ഇരച്ചുകയറി വെടിയുതിർക്കുകയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിയുതിർത്ത സംഘം പിന്നീട് ശുഹൈബിന് നേരെയും വെടിവെക്കുകയായിരുന്നു. എങ്കിലും ഭാഗ്യം കൊണ്ടാണ് ശുഹൈബ് ഈ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

എന്നാൽ സംഭവം നടന്ന് വൈകുന്നേരം 5 മണിയോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ഈ സമയം കൊണ്ട് പ്രതികൾ കർണാടക അതിർത്തി കടന്നിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാപാരിയായ ശുഹൈബും അറസ്റ്റിലായ സഫാനും തമ്മിൽ നേരത്തെ വ്യക്തിവൈരാഗ്യങ്ങൾ നിലനിന്നിരുന്നു. നേരിട്ട് ആക്രമണം നടത്തിയ നാലംഗ സംഘത്തിന് സഫാൻ ക്വട്ടേഷൻ നൽകിയതാണോ എന്ന കോണിലാണ് പൊലീസ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

English Summary:

In Kasaragod's Miyapadavu Bhattipadavu, one person has been arrested in connection with an attempt to murder a trader by shooting inside his shop. Manjeshwaram Kulur native Mohammed Safwan was arrested for the attack on trader Shuhaib Moin Sheikh. A four-member gang that arrived by car fired shots inside the shop last Monday afternoon, but the trader miraculously escaped. Police are investigating whether Safwan gave a quotation to the gang due to previous personal rivalry.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379720/kasaragod-shopkeeper-shot-attempted-murder-one-arrested)