---
title: "ഓണത്തിന് കിട്ടാക്കനിയായി പൊന്ന്...! തുടർച്ചയായി കുതിച്ച് സ്വർണ വില; 102 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ"
english_title: "Kerala Gold Price Hike 14000 Rupees In 17 Days Highest In 102 Days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379711/kerala-gold-price-hike-14000-increase-17-days-119600-highest"
published_at: "2026-08-23T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a86abf0459_kerala-gold-price-hike-14000-increase-17-days-119600-highest.jpg"
keywords: ["Kerala Gold Price", "Gold Price Today", "Gold Rate Hike", "Pavan Price"]
---

# ഓണത്തിന് കിട്ടാക്കനിയായി പൊന്ന്...! തുടർച്ചയായി കുതിച്ച് സ്വർണ വില; 102 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

> **Lead Summary:** കോഴിക്കോട്: ഈ മാസം അഞ്ചാം തിയതി 1,05,600 രൂപയായിരുന്ന ഒരുപവൻ സ്വർണത്തിന് 17 ദിവസം കൊണ്ട് കുതിച്ചുയർന്നത് 14000 രൂപ. 102 ദിവസത്തെ ഏറ്റവും ഉയർന്ന വിലയായ1,19,600 രൂപ നിരക്കിലാണ് സ്വർണം ഇന്ന് വിപണനം നടക്കുന്നത്.

## Article Content

കോഴിക്കോട്: ഈ മാസം അഞ്ചാം തിയതി 1,05,600 രൂപയായിരുന്ന ഒരുപവൻ സ്വർണത്തിന് 17 ദിവസം കൊണ്ട് കുതിച്ചുയർന്നത് 14000 രൂപ. 102 ദിവസത്തെ ഏറ്റവും ഉയർന്ന വിലയായ1,19,600 രൂപ നിരക്കിലാണ് സ്വർണം ഇന്ന് വിപണനം നടക്കുന്നത്.

ഇന്നലെ പവന് 1,120 രൂപ വർധിച്ചതോടെയാണ് ഈ വില കൈവരിച്ചത്. ഗ്രാമിന് 14,950 രൂപയായി. ഇതേ നിരക്കാണ് ഇന്നും തുടരുന്നത്. മേയ് 13ന് രാവിലെയാണ് ഇതിനുമുമ്പ് എറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയത്.

1,23,120 രൂപയായിരുന്നു അന്നത്തെ വില. പിന്നാലെ, വൈകീട്ട് 1,18,800 രൂപയിലേക്ക് ഇടിഞ്ഞു. പിന്നീട് 102 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് 1,19,600 എന്ന വിലയിൽ എത്തിയത്.

ജൂണിൽ 1,14,560 രൂപയായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്. 1, 2 തീയതികളിലായിരുന്നു ഈ വില. 25ന് രാവിലെ 1,02,760 രൂപയിലേക്ക് ഇടിഞ്ഞതാണ് ഏറ്റവും കുറഞ്ഞ വില. ജൂലൈയിൽ 1,08,000 രൂപയായിരുന്നു കൂടിയ വില. ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 1,03,240 രൂപയായിരുന്നു കുറഞ്ഞ വില.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ട്രോയ് ഔൺസിന് 89.87 ഡോളർ കൂടി 4,603.3 ഡോളറായി.

കേരളത്തിൽ വെള്ളിയാഴ്ച രാവിലെ പവന് 880രൂപയും ഉച്ചക്ക് 800 രൂപയും കൂടിയിരുന്നു. പവന് 1,18,480 രൂപയും ഗ്രാമിന് 14,810 രൂപയുമായിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള വില. വ്യാഴാഴ്ച ഒറ്റയടിക്ക് 395 രൂപയാണ് ഗ്രാമിന് കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഉയർന്നതാണ് കേരളത്തിൽ ഇത്തരത്തിൽ വില ഉയരാൻ കാരണം. ഇനിയും വില ഉയരുമെന്നാണ് കമ്പോള നിരീക്ഷണം.

18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 115 രൂപ വർധിച്ച് 12,285 രൂപയും പവന് 98,280 രൂപയുമാണ് ഇന്നത്തെ വില.

**ആഗസ്റ്റിലെ സ്വർണവില**

01: 1,05,760

02: 1,05,760

03: 1,05,760

04: 1,05,600

05: 1,06,880 (Morning)

05: 1,07,680 (Evening)

06: 1,09,800

07: 1,09,920

08. 1,11,720

9: 111720

10: 111440

11: 1,13,760 (Morning)

1,12,800 (Evening)

12: 1,13,560

13: 1,13,760 (Morning)

1,12,640 (Evening)

14: 1,12,120

15: 1,13,760

16: 1,13,760

17: 1,14,320

18: 1,13,640

19: 1,16800

20- 116800

21- 117680 (Morning)

21- 118480 (Afternoon)

22- 1,19,600 (Highest of Month)

**English Summary:**

Gold price surges in Kerala. On Aug 5th one sovereign gold was Rs 1,05,600, in 17 days it rose by Rs 14,000 to Rs 1,19,600, highest in 102 days. Yesterday it rose by Rs 1,120 to reach this price, gram at Rs 14,950. Previous highest was May 13 morning Rs 1,23,120. International spot gold also soaring at $4,603.3 per troy ounce up $89.87. 18 carat gold also up Rs 115 per gram to Rs 12,285. Market expects further hike.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379711/kerala-gold-price-hike-14000-increase-17-days-119600-highest)