---
title: "കുടിക്കാനായി വെള്ളം ചോദിച്ചെത്തിയ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമം; ഇവന്റ് മാനേജർ പിടിയിൽ "
english_title: " School Girl Harassment Case Man Arrested Munnar Police Mankulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379709/school-girl-harassment-attempt-man-arrested-munnar-mankulam"
published_at: "2026-08-23T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a84dc89a4e_school-girl-harassment-attempt-man-arrested-munnar-mankulam.jpg"
keywords: ["School Girl Harassment", "Kerala Crime", "Munnar Police"]
---

# കുടിക്കാനായി വെള്ളം ചോദിച്ചെത്തിയ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമം; ഇവന്റ് മാനേജർ പിടിയിൽ 

> **Lead Summary:** ഇടുക്കി: സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. മാങ്കുളം പാമ്പുകയം സ്വദേശി പാറശേരിൽ ജോബിൻ തോമസ് ആണ് പിടിയിലായത് എന്ന് പോലീസ് അറിയിച്ചു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തി വരികയായിരുന്നു ഇയാൾ.

## Article Content

ഇടുക്കി: സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. മാങ്കുളം പാമ്പുകയം സ്വദേശി പാറശേരിൽ ജോബിൻ തോമസ് ആണ് പിടിയിലായത് എന്ന് പോലീസ് അറിയിച്ചു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തി വരികയായിരുന്നു ഇയാൾ.

കഴിഞ്ഞ ദിവസം ക്ഷീണം മൂലം കുടിക്കാൻ വെള്ളം ചോദിച്ച് എത്തിയ വിദ്യാർത്ഥിനിയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് പരാതി. വെള്ളം കൊടുക്കുന്നതിനിടയിൽ പെൺകുട്ടിയുടെ കയ്യിൽ കടന്നുപിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

കുട്ടി ബഹളം വെച്ചതോടെ ഇയാൾ പിടി വിട്ടു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് മൂന്നാർ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇടുക്കിയിലെ തങ്കമണിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് മൂന്നാർ പോലീസ് അറിയിച്ചു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

English Summary:

A man was arrested for allegedly attempting to harass a school girl at Mankulam. Accused is Jobin Thomas (45), Parasseril, Pampukayam, Mankulam, who runs an event management firm. As per complaint, girl came to his place asking for drinking water due to tiredness and he allegedly grabbed her hand while giving water. She shouted and he released her. Following relatives' complaint, Munnar police arrested him from Thankamani in Idukki.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379709/school-girl-harassment-attempt-man-arrested-munnar-mankulam)