---
title: "മ്യൂസിയം സ്റ്റേഷൻ വിവാദം: 'ഭരണം മാറിയതറിയാത്ത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ, പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ ഉദ്യോഗസ്ഥൻ' "
english_title: "K Muraleedharan Criticizes Police Over Accused Celebrating Onam In Museum Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379707/k-muraleedharan-criticizes-police-ed-officers-attack-case-onam"
published_at: "2026-08-23T10:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a84795e958_k-muraleedharan-criticizes-police-ed-officers-attack-case-onam.jpg"
keywords: ["K Muraleedharan", "Museum Police Station", "ED Officers Attack Case", "Onam Celebration"]
---

# മ്യൂസിയം സ്റ്റേഷൻ വിവാദം: 'ഭരണം മാറിയതറിയാത്ത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ, പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ ഉദ്യോഗസ്ഥൻ' 

> **Lead Summary:** **തിരുവനന്തപുരം: **മ്യൂസിയം പോലീസ് സ്റ്റേഷനിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്.

## Article Content

**തിരുവനന്തപുരം: **മ്യൂസിയം പോലീസ് സ്റ്റേഷനിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്.

ഭരണം മാറിയത് അറിയാത്ത ചില പോലീസ് ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ ഉദ്യോഗസ്ഥനാണ് പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയതെന്നും അദ്ദേഹം ഗുരുതരമായ ആരോപണം ഉന്നയിച്ചു.

തൽക്കാലം ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും, ഈ വിഷയത്തിൽ ഗൗരവകരമായ പോലീസ് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ഇ.ഡി. അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണെന്നും കെ. മുരളീധരൻ ഓർമ്മിപ്പിച്ചു.

കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധമായി മാത്രം ഉപയോഗിക്കുന്ന ഏജൻജിയാണ് ഇ.ഡി. എന്നും, അതിനാൽ വീണക്കെതിരായി പുറത്തുവിട്ട വാർത്താക്കുറുപ്പിനെ പാർട്ടി വലിയ ഗൗരവത്തിൽ എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Minister K. Muraleedharan strongly criticized the police after accused in the case of attacking ED officers at Museum Police Station participated in Onam celebrations. He alleged that some police officials unaware of the change in government were behind it, and the same officer who assaulted Congress workers in the previous government bought clothes for the accused. He also stated that Congress has the same stand on the ED probe against Veena Vijayan, calling ED an agency used by the central government against political opponents.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379707/k-muraleedharan-criticizes-police-ed-officers-attack-case-onam)