---
title: "'കല്ല് റിയാസ്' കുടുങ്ങിയേ....! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; മുഖ്യസൂത്രധാരൻ ഉത്തർപ്രദേശിൽ പിടിയിൽ"
english_title: "Main Accused In MDMA Smuggling From Bengaluru To Kerala Arrested In UP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379702/mdma-smuggling-kingpin-arrested-bengaluru-kerala-up"
published_at: "2026-08-23T09:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a77ebe3434_mdma-smuggling-kingpin-arrested-bengaluru-kerala-up.jpg"
keywords: ["MDMA Smuggling", "Thrissur DANSAF", "Kerala Police", "Drug Case"]
---

# 'കല്ല് റിയാസ്' കുടുങ്ങിയേ....! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; മുഖ്യസൂത്രധാരൻ ഉത്തർപ്രദേശിൽ പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: **ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി അയക്കുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിലായി. തൃശൂർ സിറ്റി ഡാൻസാഫ് സംഘമാണ് ഇയാളെ ഉത്തർപ്രദേശിൽ നിന്നും പിടികൂടിയത്. ഗുരുവായൂർ സ്വദേശിയായ 'കല്ല് റിയാസ്' എന്നറിയപ്പെടുന്ന റിയാസാണ് പിടിയിലായത്.

## Article Content

**തിരുവനന്തപുരം: **ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി അയക്കുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിലായി. തൃശൂർ സിറ്റി ഡാൻസാഫ് സംഘമാണ് ഇയാളെ ഉത്തർപ്രദേശിൽ നിന്നും പിടികൂടിയത്. ഗുരുവായൂർ സ്വദേശിയായ 'കല്ല് റിയാസ്' എന്നറിയപ്പെടുന്ന റിയാസാണ് പിടിയിലായത്.

ബെംഗളൂരുവിൽ നിന്നും കേരളത്തിലെ വിവിധ മയക്കുമരുന്ന് സംഘങ്ങൾക്ക് എംഡിഎംഎ എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയാണ് ഇയാൾ. തൃശൂരിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നടത്തിയ അന്വേഷണമാണ് പൊലീസിനെ റിയാസിലേക്ക് എത്തിച്ചത്. പ്രതിയായ റിയാസിനെ തൃശൂരിൽ എത്തിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary:

The main mastermind behind smuggling MDMA from Bengaluru to Kerala has been arrested. Thrissur City DANSAF team arrested Guruvayur native Riyas alias Kallu Riyas from Uttar Pradesh. He is the key supplier of MDMA to drug gangs in Kerala from Bengaluru, and was traced following an investigation into MDMA seized from an ambulance in Thrissur.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379702/mdma-smuggling-kingpin-arrested-bengaluru-kerala-up)