---
title: "കണ്ടാൽ കണ്ണ് തള്ളിപ്പോകും...! ട്രോളി ബാഗിൽ 500 രൂപയുടെ നോട്ടുകെട്ടുകൾ; ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച 9 കോടി പിടികൂടി"
english_title: "9 Crore Black Money Seized In Bengaluru While Smuggling To Tamil Nadu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379698/9-crore-black-money-seized-bengaluru-tamilnadu-smuggling"
published_at: "2026-08-23T09:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a6ff166290_9-crore-black-money-seized-bengaluru-tamilnadu-smuggling.jpg"
keywords: ["Black Money Seized", "Electronic City Police", "Income Tax Department"]
---

# കണ്ടാൽ കണ്ണ് തള്ളിപ്പോകും...! ട്രോളി ബാഗിൽ 500 രൂപയുടെ നോട്ടുകെട്ടുകൾ; ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച 9 കോടി പിടികൂടി

> **Lead Summary:** **ബെംഗളൂരു: **രേഖകളില്ലാതെ ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച 9 കോടി രൂപയുടെ കള്ളപ്പണം ഇലക്ട്രോണിക് സിറ്റി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് തൂത്തുക്കുടിയിലെ സിന്ധു ജ്വല്ലേഴ്‌സ് ഉടമ സച്ചിൻ, സുഹൃത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

## Article Content

**ബെംഗളൂരു: **രേഖകളില്ലാതെ ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച 9 കോടി രൂപയുടെ കള്ളപ്പണം ഇലക്ട്രോണിക് സിറ്റി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് തൂത്തുക്കുടിയിലെ സിന്ധു ജ്വല്ലേഴ്‌സ് ഉടമ സച്ചിൻ, സുഹൃത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

തുടർ അന്വേഷണത്തിനായി പ്രതികളെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. തമിഴ്‌നാട് ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ സച്ചിന്റെ വീട്ടിൽ നിന്ന് ഏകദേശം 1.3 കോടി രൂപയും പണം കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ ബെംഗളൂരു മേഖല ഡെപ്യൂട്ടി ഡയറക്ടർ ജഗദീഷിൽ നിന്ന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

പട്രോളിങ് ഡിവിഷനിലെ ഇലക്ട്രോണിക് സിറ്റി പോലീസ് ഉദ്യോഗസ്ഥർ ഹൊസൂർ റോഡിലെ ബി.ഇ.ടി.എൽ  ടോൾ പ്ലാസയ്ക്ക് സമീപം വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഗേജ് ട്രോളി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 500 രൂപയുടെ നോട്ടുകളായി 9 കോടി രൂപ കണ്ടെടുത്തത്. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

English Summary:

Electronic City Police in Bengaluru seized Rs 9 crore in unaccounted cash being smuggled to Tamil Nadu without documents. The owner of Sindhu Jewellers in Thoothukudi, Sachin, and his friend were detained. The cash, in Rs 500 notes, was found inside a trolley bag at the BETL Toll Plaza on Hosur Road based on information from the Income Tax Department. An additional Rs 1.3 crore and the car used for smuggling were seized from his house.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379698/9-crore-black-money-seized-bengaluru-tamilnadu-smuggling)