---
title: "ഓണാഘോഷം അതിരുവിട്ടു; ലോറിയിൽ കയറി അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു"
english_title: "Dangerous Road Show In Angamaly Students License Suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379693/dangerous-road-show-angamaly-students-license-suspended"
published_at: "2026-08-23T08:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a688912c81_dangerous-road-show-angamaly-students-license-suspended.jpg"
keywords: ["ngamaly News", "MVD Action", "Road Show", "Onam Celebration"]
---

# ഓണാഘോഷം അതിരുവിട്ടു; ലോറിയിൽ കയറി അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

> **Lead Summary:** **എറണാകുളം: **അങ്കമാലിയിൽ ഓണാഘോഷത്തിനിടെ റോഡിൽ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ വിദ്യാർത്ഥികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. തുറന്ന ലോറിയിൽ അപകടകരമായ സാഹചര്യത്തിൽ നൃത്തം ചെയ്യുകയും വാഹനം ഓടിക്കുകയും ചെയ്ത ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ലൈസൻസാണ് എം.വി.ഡി. സസ്പെൻഡ് ചെയ്തത്.

## Article Content

**എറണാകുളം: **അങ്കമാലിയിൽ ഓണാഘോഷത്തിനിടെ റോഡിൽ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ വിദ്യാർത്ഥികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. തുറന്ന ലോറിയിൽ അപകടകരമായ സാഹചര്യത്തിൽ നൃത്തം ചെയ്യുകയും വാഹനം ഓടിക്കുകയും ചെയ്ത ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ലൈസൻസാണ് എം.വി.ഡി. സസ്പെൻഡ് ചെയ്തത്.

സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ റോഡ് ഷോകളും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സമാനമായ രീതിയിൽ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആലുവയിലും മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.

കൂടാതെ, മൂവാറ്റുപുഴ കോളേജിലെ ആഘോഷങ്ങളുടെ ദൃശ്യങ്ങളും എം.വി.ഡി. പരിശോധിച്ചു വരികയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കൂടുതൽ പേർക്കെതിരെ വരുന്ന ദിവസങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary:

The Motor Vehicles Department has suspended the licenses of students who performed a dangerous road show in Angamaly during Onam celebrations. The action was taken against Frijo and Lonachan for dancing dangerously in an open lorry. Following complaints of modified vehicle stunts and road shows in various colleges in Ernakulam, cases have been registered against students from 4 colleges and in Aluva, with more action expected.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379693/dangerous-road-show-angamaly-students-license-suspended)