---
title: "ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്കേറ്റു"
english_title: " KSRTC Buses Collide In Chengannur 21 Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379692/ksrtc-buses-collide-chengannur-21-injured"
published_at: "2026-08-23T08:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a668d19113_ksrtc-buses-collide-chengannur-21-injured.jpg"
keywords: ["KSRTC Accident", "Chengannur News", "Alappuzha News"]
---

# ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്കേറ്റു

> **Lead Summary:** **ആലപ്പുഴ: **കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. 21 പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളജിന് സമീപം രാത്രി ഒന്നരയോടെയാണ് സംഭവം.

## Article Content

**ആലപ്പുഴ: **കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. 21 പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളജിന് സമീപം രാത്രി ഒന്നരയോടെയാണ് സംഭവം.

അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. സൂപ്പർ ഡീലക്സ് ബസും സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ലോറിയെ മറികടക്കുന്നതിനിടെ സൂപ്പർ ഡീലക്സ് ബസ് എതിരെ വന്ന സൂപ്പർ ഫാസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു.

English Summary:

21 people were injured after two KSRTC buses collided in Chengannur, Alappuzha. The accident occurred near Chengannur Christian College around 1:30 am when a Super Deluxe bus while overtaking a lorry hit an oncoming Super Fast bus. No serious injuries were reported.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379692/ksrtc-buses-collide-chengannur-21-injured)