---
title: "രാത്രിയായപ്പോൾ ലൈറ്റുകളണച്ച് യാത്രക്കാരെല്ലാം കിടന്നു; തമിഴ്‌നാട്ടിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Malayali Man Found Hanging Inside Bus in Tamil Nadu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379688/malayali-man-found-hanging-inside-bus-tamil-nadu"
published_at: "2026-08-23T08:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a61b860190_malayali-man-found-hanging-inside-bus-tamil-nadu.jpg"
keywords: ["Malayali Found Dead", "Suicide", "Crime News"]
---

# രാത്രിയായപ്പോൾ ലൈറ്റുകളണച്ച് യാത്രക്കാരെല്ലാം കിടന്നു; തമിഴ്‌നാട്ടിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ചെന്നൈ: തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. ഇടുക്കി വാഴവര സ്വദേശി ഷാജി കൃഷ്ണനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

## Article Content

ചെന്നൈ: തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. ഇടുക്കി വാഴവര സ്വദേശി ഷാജി കൃഷ്ണനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

ഊട്ടിയിൽനിന്ന് നാഗർകോവിലിലേക്കുള്ള തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ തിരുപ്പൂരിൽനിന്നു കയറിയ യാത്രക്കാരനാണ് മരിച്ചത്. രാത്രിയായപ്പോൾ ലൈറ്റുകളണച്ച് സ്ലീപ്പർ ബസിലെ യാത്രക്കാരെല്ലാം കിടന്നു.

രാവിലെ ഗംഗൈകൊണ്ടനിൽ നിർത്തി ലൈറ്റിട്ടപ്പോഴാണ് ഒരാളെ മുകളിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

**English Summary:**

A 60-year-old Malayali man, identified by police as Shaji Krishnan of Vazhavara in Idukki, was found hanging inside a Tamil Nadu Transport Corporation sleeper bus at Gangaikondan in Tirunelveli, Tamil Nadu. The incident occurred on Friday. Police said Shaji had boarded the bus at Tiruppur while travelling from Ooty to Nagercoil. At night, the lights were switched off and passengers went to sleep. When the bus stopped at Gangaikondan in the morning and the lights were turned on, a passenger was found hanging from an upper rail. The body was taken to Tirunelveli Medical College Hospital for post-mortem. Police have registered a case and are investigating.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379688/malayali-man-found-hanging-inside-bus-tamil-nadu)