---
title: "ഇനി കള്ളമാരെ ഷീലടീച്ചർ പറ്റിക്കും; ട്യൂഷൻ അധ്യാപികയുടെ സ്വർണ മാല തട്ടിപ്പറിച്ച് വിറ്റ് അരലക്ഷത്തോളം രൂപയുടെ ഫോൺ വാങ്ങിയ യുവാക്കൾ അറസ്റ്റിൽ "
english_title: "Thiruvananthapuram Chain Snatching Case Two Youths Arrested Vallakkadavu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379672/thiruvananthapuram-vallakkadavu-chain-snatching-two-youths-arrested"
published_at: "2026-08-22T22:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89d6f894482_thiruvananthapuram-vallakkadavu-chain-snatching-two-youths-arrested.jpg"
keywords: ["Chain Snatching", "Thiruvananthapuram Crime", "Gold Chain Theft", "Robbery"]
---

# ഇനി കള്ളമാരെ ഷീലടീച്ചർ പറ്റിക്കും; ട്യൂഷൻ അധ്യാപികയുടെ സ്വർണ മാല തട്ടിപ്പറിച്ച് വിറ്റ് അരലക്ഷത്തോളം രൂപയുടെ ഫോൺ വാങ്ങിയ യുവാക്കൾ അറസ്റ്റിൽ 

> **Lead Summary:** തിരുവനന്തപുരം: ട്യൂഷൻ അധ്യാപികയുടെ സ്വർണ മാല തട്ടിപ്പറിച്ച് വിറ്റ് നേടിയ അരലക്ഷത്തോളം രൂപ ഉപയോഗിച്ച് സ്മാർട്ട് ഫോൺ വാങ്ങിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇനി കള്ളമാരെ പറ്റിക്കാനാണ് ഷീലടീച്ചറുടെ തീരുമാനം.

## Article Content

തിരുവനന്തപുരം: ട്യൂഷൻ അധ്യാപികയുടെ സ്വർണ മാല തട്ടിപ്പറിച്ച് വിറ്റ് നേടിയ അരലക്ഷത്തോളം രൂപ ഉപയോഗിച്ച് സ്മാർട്ട് ഫോൺ വാങ്ങിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇനി കള്ളമാരെ പറ്റിക്കാനാണ് ഷീലടീച്ചറുടെ തീരുമാനം.

വള്ളക്കടവിൽ ട്യൂഷൻ അധ്യാപികയുടെ മാല തട്ടിപ്പറിച്ചശേഷം മോട്ടോർ ബൈക്കിൽ രക്ഷപ്പെട്ട രണ്ടുപേരെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട സീതത്തോട് കോട്ടമൺപ്പാറ ഇലവുങ്കൽ വീട്ടിൽ നന്ദു(19), പത്തനംതിട്ട ചിറ്റാർ മാൻപീലിക്കാവ് ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ ചെരുവിൽ അദ്വൈത് (19) എന്നിവരെയാണ് അറസ്റ്റുചെയ്ത്.

വള്ളക്കടവ് വയ്യാമൂല സ്വദേശിയായ കുമാരി ഷീലയുടെ(64) ഒരുപവന്റെ സ്വർണമാലയാണ് ബൈക്കിലെത്തിയ ഇവർ പൊട്ടിച്ചെടുത്ത് കടന്നത്. 18-ാം തീയതി രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധി നഗറിന് സമീപമായിരുന്നു സംഭവം.

വള്ളക്കടവ് ഭാഗത്തെ വീടുകളിൽ ട്യൂഷൻ എടുത്തശേഷം അധ്യാപിക വയ്യാമൂലയിലെ വീട്ടിലേക്ക് പോകുകയായിരുന്നു. റോഡരികത്ത് ബൈക്കിൽ ഹെൽമറ്റ് ധരിച്ചുനിന്ന യുവാക്കൾ കുമാരി ഷീല നടന്നുവരുന്ന സമയത്ത് പിന്നിലെത്തി മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് നഗരം വഴി, കാട്ടാക്കട, കൊല്ലം, എറണാകുളം വഴി തൃപ്പൂണിത്തറയിലേക്ക് കടക്കുകയായിരുന്നു. അധ്യാപിക കുറിച്ചെടുത്ത ബെക്കിന്റെ നമ്പർ പോലീസിന് കൈമാറിയിരുന്നു.

പൊട്ടിച്ചെടുത്ത മാല സംഘം ചാലയിലെ ഒരു കടയിൽ 50,000 രൂപക്ക് വിറ്റിരുന്നു. ഈ രൂപയിൽ നിന്ന് 45,000 രൂപ ഉപയോഗിച്ച് രണ്ട് മൊബൈൽഫോണുകളും പ്രതികൾ വാങ്ങിയിരുന്നുവെന്ന് ശംഖുംമുഖം അസി.കമ്മീഷണർ ബി.എസ്. സജിമോൻ പറഞ്ഞു. മാല പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വള്ളക്കടവിലെ നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് എസ്.ഐ.മാരായ ഡി.ഒ.ദിനേശ്, എസ്.എൽ.സുധീഷ് ഉൾപ്പെട്ട രണ്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചു. മാലനഷ്ടപ്പെട്ട അധ്യാപിക കുറിച്ചെടുത്ത ബൈക്കിന്റെ നമ്പറിനെ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ ത്യപ്പൂണിത്തറയിൽനിന്ന് അറസ്റ്റുചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കവർച്ചയ്ക്കിരയായതിനെ തുടർന്ന്, ഇനിമുതൽ കള്ളന്മാരെ പറ്റിക്കാൻ ഇമിറ്റേഷൻ മാല മാത്രം ധരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കുമാരി ഷീല പറഞ്ഞു.

ഇനി കുടുംബത്തോടൊപ്പം പോകുമ്പോൾ മാത്രമേ സ്വർണാഭരണങ്ങൾ ധരിക്കുകയുള്ളൂ. റോഡിലൂടെ ഒറ്റയ്ക്ക് പോകേണ്ട സാഹചര്യങ്ങളിൽ മുക്കുപണ്ടം മാത്രമേ ഉപയോഗിക്കൂ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ട്യൂഷനെടുത്ത് മിച്ചം പിടിച്ച ഒരു ലക്ഷം രൂപ നൽകി ഗുരുവായൂരപ്പന്റെ ലോക്കറ്റോടുകൂടിയ ഒരു പവന്റെ മാല വാങ്ങിയത്.

ബൈക്കിലെത്തിയ കവർച്ചക്കാർ ഈ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. ഏറെ ആശിച്ച് വാങ്ങിയ മാല നഷ്ടപ്പെട്ടതിൽ വലിയ സങ്കടമുണ്ട്. മാല നഷ്ടപ്പെട്ടതോടെ, തൽക്കാലം 250 രൂപ കൊടുത്ത് സ്വർണമെന്ന് തോന്നിക്കുന്ന ഇമിറ്റേഷൻ മാല വാങ്ങി ധരിച്ചിരിക്കുകയാണെന്ന് കുമാരി ഷീല പറഞ്ഞു.

**English Summary:**

Two youths arrested by Valiyathura police for snatching tuition teacher's gold chain at Vallakkadavu in Thiruvananthapuram. Accused are Nandu (19) from Seethathodu and Advaith (19) from Chittar in Pathanamthitta. They allegedly snatched one sovereign chain of 64-year-old Kumari Sheela on 18th night at 8 pm near Gandhi Nagar, Vallakkadavu while she was returning home after tuition. She noted bike number which helped police trace them via city, Kattakkada, Kollam, Ernakulam to Thripunithura. They sold chain at Chala for Rs 50,000 and bought two mobile phones for Rs 45,000. Chain recovered, accused remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379672/thiruvananthapuram-vallakkadavu-chain-snatching-two-youths-arrested)