---
title: "വിൽപ്പനയ്ക്കെത്തിച്ചത് മാൻകൊമ്പും കുറുക്കന്റെ രോമവും; നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി കോൺഗ്രസ് കൗൺസിലറുടെ ഭർത്താവ് ഉൾപ്പെടെയുള്ള വന്യജീവി വേട്ടസംഘം പിടിയിൽ"
english_title: "Deer Antler Fox Fur And Sand Boa Seized In Neyyattinkara Nine Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379665/deer-antler-fox-fur-sand-boa-neeyatinkara-nine-arrested-forest-department"
published_at: "2026-08-22T21:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89c7859303f_deer-antler-fox-fur-sand-boa-neeyatinkara-nine-arrested-forest-department.jpg"
keywords: ["Neyyattinkara Forest Case", "Deer Antler Seized", "Fox Fur", "Sand Boa Iruthalamoori", "Wildlife Protection Act"]
---

# വിൽപ്പനയ്ക്കെത്തിച്ചത് മാൻകൊമ്പും കുറുക്കന്റെ രോമവും; നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി കോൺഗ്രസ് കൗൺസിലറുടെ ഭർത്താവ് ഉൾപ്പെടെയുള്ള വന്യജീവി വേട്ടസംഘം പിടിയിൽ

> **Lead Summary:** നെയ്യാറ്റിൻകര: മാൻകൊമ്പും കുറുക്കന്റെ രോമവുമായി അഞ്ചുപേർ പിടിയിൽ. നെയ്യാറ്റിൻകര അറക്കുന്ന് ഭാഗത്തെ ലൂണാ ജ്യൂസ് ഷോപ്പിൽ വിൽപ്പനയ്ക്കായി എത്തിച്ച വന്യജീവി അവശിഷ്ടങ്ങളുമായാണ് സംഘം പിടിയിലായത്.

## Article Content

നെയ്യാറ്റിൻകര: മാൻകൊമ്പും കുറുക്കന്റെ രോമവുമായി അഞ്ചുപേർ പിടിയിൽ. നെയ്യാറ്റിൻകര അറക്കുന്ന് ഭാഗത്തെ ലൂണാ ജ്യൂസ് ഷോപ്പിൽ വിൽപ്പനയ്ക്കായി എത്തിച്ച വന്യജീവി അവശിഷ്ടങ്ങളുമായാണ് സംഘം പിടിയിലായത്.

നെയ്യാറ്റിൻകര അരുവിപ്പുറം ഇരുമ്പിൽ എസ്.എസ്. ഭവനിൽ ജിംഷിൻ (32), എറണാകുളം ചിലവന്നൂർ സൗത്ത് വലിയതറ വീട്ടിൽ ജയൻ (57), എറണാകുളം വടുതല ബ്രിഡ്ജ് റോഡ് വലിയതറ വീട്ടിൽ മനോജ് (50), കോട്ടയം ഏറ്റുമാനൂർ പൊട്ടൻചാടി വീട്ടിൽ പി.ബി. ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി അയന വിഹാറിൽ ഷിജു ലാൽ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഷോപ്പ് ഉടമയും നെയ്യാറ്റിൻകര ഇരുമ്പിൽ സ്വദേശിയുമായ ജിംഷിത്തിന്റെ കൈയിൽ നിന്നാണ് മാൻകൊമ്പ് കണ്ടെത്തിയത്. ഇയാൾ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി കോൺഗ്രസ് കൗൺസിലർ പ്രവണ്യയുടെ ഭർത്താവാണ്.

ഇടപാടുകാരെ കാത്തിരിക്കുന്നതിനിടെയാണ് പ്രതികളെ തൊണ്ടിമുതലുകളുമായി പിടികൂടിയതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വൈൽഡ് ക്രൈം ബ്യൂറോയുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നടപടി.

അതേസമയം, മറ്റൊരു കേസിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതായി കണ്ടെത്തിയ ഇരുതലമൂലിയുമായി നാലുപേരെയും പിടികൂടി. മാൻകൊമ്പ് കേസിലെ പ്രതികളെ പിടികൂടുന്നതിനായി നടത്തിയ അന്വേഷണത്തിനിടെയാണ് മറ്റൊരു സംഘം വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂലിയുമായി പിടിയിലായത്.

നെയ്യാറ്റിൻകര ആലുംമൂട്ടിൽ നെയ്യാർ റസിഡൻസിക്ക് മുന്നിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂലി വ്യാപാരത്തിനായി തുറന്നുവെച്ച നിലയിലാണ് കണ്ടെത്തിയത്.

കരുനാഗപ്പള്ളി സ്വദേശി സുദർശൻ, ഊരൂട്ടമ്പലം സ്വദേശി കേശവകുമാർ, ലക്ഷദ്വീപ് സ്വദേശിയും നിലവിൽ എറണാകുളത്ത് താമസക്കാരനുമായ അൻവർ, ചായ്ക്കോട്ടുകോണം സ്വദേശി രതീഷ് എന്നിവരാണ് അറസ്റ്റിലായത്.

രണ്ട് കേസുമായി ബന്ധപ്പെട്ട് ഒൻപത് പേരെയാണ് വനംവകുപ്പ് അധികൃതർ നെയ്യാറ്റിൻകയിൽ നിന്നും പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്.

**English Summary:**

Forest department arrested five persons in Neyyattinkara with deer antler and fox fur brought for sale at Luna Juice Shop in Arakkunnu. Arrested are Jimshin 32 from Irumpi, Neyyattinkara, Jayan 57 and Manoj 50 from Ernakulam, PB Cheriyan 51 from Ettumanoor, Shiju Lal 42 from Maraimuttam. Shop owner Jimshin, husband of Congress councillor Pravanya of Neyyattinkara municipality, was caught with antler. Action based on Forest Intelligence tip-off with Wild Crime Bureau joint operation. In another case during same investigation, four more persons arrested near Neyyar Residence, Alumoodu with sand boa kept for sale. They are Sudarshan from Karunagappally, Keshavakumar from Ooruttambalam, Anwar native of Lakshadweep now in Ernakulam, Ratheesh from Chaykkottukonam. Total nine arrested. Further action under Wildlife Protection Act underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379665/deer-antler-fox-fur-sand-boa-neeyatinkara-nine-arrested-forest-department)