---
title: "ആർപ്പോ... ഇർറോ; അമരത്ത് അരോമ, കന്നിയങ്കത്തിൽ പുന്നമട കീഴടക്കി അരോമ ചുണ്ടൻ"
english_title: "Nehru Trophy 72nd Edition Aroma Chundan Wins Final Nadubhagam Second"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379650/nehru-trophy-72nd-aroma-chundan-wins-nadubhagam-second"
published_at: "2026-08-22T18:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a899f2e141d2_nehru-trophy-72nd-aroma-chundan-wins-nadubhagam-second.jpg"
keywords: ["Nehru Trophy Boat Race", "Aroma Chundan", "Punnamada Boat Race"]
---

# ആർപ്പോ... ഇർറോ; അമരത്ത് അരോമ, കന്നിയങ്കത്തിൽ പുന്നമട കീഴടക്കി അരോമ ചുണ്ടൻ

> **Lead Summary:** ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി അരോമ ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ഇവര്‍ കപ്പിൽ മുത്തമിട്ടത്.

## Article Content

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി അരോമ ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ഇവര്‍ കപ്പിൽ മുത്തമിട്ടത്.

നെഹ്റു ട്രോഫിയിൽ പുത്തൻ താരോദയമാകുകയാണ് അരോമ. 4.23.328 ആണ് തുഴഞ്ഞെത്തിയ സമയം. രണ്ടാമനായത് നടുഭാ​ഗമാണ് (4.23.44). മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ വള്ളങ്ങളാണ് ഫൈനൽ ലൈനപ്പിലെത്തിയത്. അരോമയുടെ ആദ്യകിരീട നേട്ടമാണിത്.

120 മില്ലി സെക്കൻഡ് വ്യത്യാസത്തിലാണ് നടുഭാഗം ചൂണ്ടന് ഒന്നാം സ്ഥാനം നഷ്ടമായത്. വാശിയേറിയ ഫൈനൽ മത്സരത്തിൽ നടുഭാഗം രണ്ടാമതും. വീയപുരം മൂന്നാമതും മേൽപ്പാടം നാലാമതുമായാണ് ഫൈനലിൽ ഫിനിഷ് ചെയ്തത്.

ആറ് ഹീറ്റ്‌സുകളിൽ നിന്ന് മികച്ച മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ നാല് വള്ളങ്ങളായിരുന്നു ഫൈനലിലെത്തിയത്. ആദ്യ ഹീറ്റ്‌സിൽ യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി വീയപുരം ഒന്നാമതെത്തി. നാല് മിനിറ്റ്, 20 സെക്കൻഡ് എന്ന മികച്ച സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്. തലവടി , ശ്രീവിനായകൻ, ആയാപറമ്പ് പാണ്ടി എന്നിവരെയാണ് വീയപുരം പിന്നിലാക്കിയത്.

രണ്ടാം ഹീറ്റ്‌സിൽ ചമ്പക്കുളം ബോട്ട് ക്ലബ് ഒന്നാമതെത്തി. ദിവാൻജി ബോട്ട് ക്ലബ്, നാട്ടകം എഫ്‌സി, വെള്ളം കുളങ്ങര എസ് എച് ബോട്ട് ക്ലബ് എന്നിവരെയാണ് പിന്നിലാക്കിയത്. 5 മിനിറ്റും 06 സെക്കൻഡുമാണ് ചമ്പക്കുളം ഫിനിഷ് ചെയ്യാനെടുത്ത സമയം. പക്ഷെ ചമ്പക്കുളത്തിന് ഫൈനലിലെത്താനായില്ല.

മൂന്നാം ഹീറ്റ്‌സിൽ മേൽപ്പാടം പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഒന്നാമതെത്തി. നടുഭാഗം പുന്നമട ബോട്ട് ക്ലബ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി. നടുഭാഗത്തിന്റെ ശക്തമായ വെല്ലുവിളിയും പായിപ്പാടൻ 2 നെയും പിന്നിലാക്കിയാണ് പള്ളാത്തുരുത്തി ഒന്നാമതെത്തിയത്.

4.14 സമയത്തിൽ മേൽപ്പാടം ഫിനിഷ് ചെയ്തപ്പോൾ രണ്ടാമതെത്തിയ നടുഭാഗത്തിന്റെ സമയം 4. 16 ആയിരുന്നു. പള്ളാത്തുരുത്തിയും നടുഭാഗവും പക്ഷെ സമയത്തിന്റെ അടിസ്ഥാനത്തിൽ ഫൈനലിലെത്തി.

നാലാം ഹീറ്റ്‌സിൽ അരോമ ചുണ്ടൻ ഒന്നാമതെത്തി. എസ് ടി പയസ്, കാരിച്ചാൽ തെക്കേക്കര ബിസി, ചെറുതന നാട്ടകം ബിസി, ചെറുതന നാട്ടകം ബിസി എന്നിവരെയാണ് പിന്നിലാക്കിയത്. 4.27 സമയത്തിലാണ് അരോമ ചുണ്ടൻ ഒന്നാമതെത്തിയത്. അരോമ ഫൈനലിലെത്തി.

അഞ്ചാം ഹീറ്റ്‌സിൽ എൻ ബി സി നിരണം ഒന്നാമതെത്തി. പുണ്യാളൻ കുമരകം ടൗൺ ബിസി, ആർപ്പൂക്കര ഇമ്മാനുവൽ ബി സി എന്നിവരെയാണ് പിന്നിലാക്കിയത്. ആറാം ഹീറ്റ്‌സിൽ ആനാരി ബിസി ഒന്നാമതെത്തി.

കരുവാറ്റ ജി എൽ സി ബിസി, ആലപ്പാട് എസ് ടി ജോൺസ് എന്നിവരെയാണ് പിന്നിലാക്കാക്കിയത്. എന്നാൽ നിരണത്തിനും ആനാരിക്കും ഫൈനിലെത്താനായില്ല.

**English Summary:**

In 72nd Nehru Trophy Boat Race at Alappuzha, Aroma Chundan emerged winner clocking 4 minutes 22 seconds in final. It beat Veeyapuram of United Boat Club Kainakari, Melppadam rowed by PBC Pallathuruthy Boat Club and Nadubhagam Chundan. Nadubhagam lost by 120 milliseconds and finished second, Veeyapuram third and Melppadam fourth. Four boats reached final based on best times from six heats.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379650/nehru-trophy-72nd-aroma-chundan-wins-nadubhagam-second)