---
title: "കാർ തട്ടി യുവാവ് സ്കൂട്ടറിൽനിന്ന് വീണു, ദേഹത്ത് ലോറി കയറിയിറങ്ങി ദാരുണാന്ത്യം"
english_title: "Youth Dies After Lorry Runs Over Him In Venjaramoodu Puthiyakavu Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379645/youth-dies-lorry-runs-over-venjaramoodu-puthiyakavu-accident"
published_at: "2026-08-22T17:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89969aee90b_youth-dies-lorry-runs-over-venjaramoodu-puthiyakavu-accident.jpg"
keywords: ["Venjaramoodu Accident", "Youth Death", "Lorry Accident"]
---

# കാർ തട്ടി യുവാവ് സ്കൂട്ടറിൽനിന്ന് വീണു, ദേഹത്ത് ലോറി കയറിയിറങ്ങി ദാരുണാന്ത്യം

> **Lead Summary:** വെഞ്ഞാറമൂട്: ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ചെങ്കിക്കുന്ന് പ്ലാവിള വീട്ടിൽ നിന്നും നഗരൂർ നെയ്ത്തുശാല നെല്ലിക്കുന്ന് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീധരൻ നായരുടെയും വസന്തകുമാരിയുടെയും മകൻ ശ്രീജു ആണ് മരിച്ചത്.

## Article Content

വെഞ്ഞാറമൂട്: ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ചെങ്കിക്കുന്ന് പ്ലാവിള വീട്ടിൽ നിന്നും നഗരൂർ നെയ്ത്തുശാല നെല്ലിക്കുന്ന് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീധരൻ നായരുടെയും വസന്തകുമാരിയുടെയും മകൻ ശ്രീജു ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി പുതിയകാവ് ചന്തയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അലക്ഷ്യമായി പിറകോട്ടെടുത്ത കാർ തട്ടി ശ്രീജു സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

റോഡിലേക്ക് വീണ ശ്രീജുവിന്റെ ദേഹത്തുകൂടി എതിർ ദിശയിൽ നിന്നും വന്ന ടോറസ് ലോറി കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞെത്തിയ കിളിമാനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

സംഭവത്തിൽ കിളിമാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:**

A 27-year-old youth Sreeju died after a lorry ran over him at Puthiyakavu near Venjaramoodu on Friday night around 10.30 pm. Son of Sreedharan Nair and Vasanthakumari, resident of Chengikunnu Plavila house now staying at Neythushala Nellikkunnu house in Nagaroor on rent, Sreeju was an electrician. According to eyewitnesses, a car reversed recklessly, hit his scooter, he fell onto road and a Torus lorry coming from opposite direction ran over him. Kilimanoor police did inquest and handed over body after postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379645/youth-dies-lorry-runs-over-venjaramoodu-puthiyakavu-accident)