---
title: "ഉണ്ടാക്കാൻ മറക്കല്ലേ...! സദ്യ വട്ടങ്ങളിൽ താരം മാമ്പഴ പുളിശ്ശേരി; നാവിൽ വെള്ളമൂറുന്ന രുചിക്കൂട്ടുമായി കിടിലൻ റെസിപ്പി"
english_title: "Onam Sadya Special Mambazha Pulissery Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379635/onam-sadya-special-mambazha-pulissery-recipe"
published_at: "2026-08-22T17:01:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8988a00f396_onam-sadya-special-mambazha-pulissery-recipe.jpg"
keywords: ["Mambazha Pulissery", "Onam Sadya Recipe", "Kerala Recipe", "Onam Special Food"]
---

# ഉണ്ടാക്കാൻ മറക്കല്ലേ...! സദ്യ വട്ടങ്ങളിൽ താരം മാമ്പഴ പുളിശ്ശേരി; നാവിൽ വെള്ളമൂറുന്ന രുചിക്കൂട്ടുമായി കിടിലൻ റെസിപ്പി

> **Lead Summary:** ** **ഓണസദ്യയുടെ പ്രധാന ആകർഷണമാണ് രുചികരമായ മാമ്പഴ പുളിശ്ശേരി. പഴുത്ത മാമ്പഴത്തിന്റെ സ്വാഭാവിക മധുരവും തൈരിന്റെ പുളിയും ചേരുന്ന ഈ വിഭവം വളരെ പെട്ടെന്ന് വീടുകളിൽ തയ്യാറാക്കാം. ആവശ്യമായ ചേരുവകളും പാചക രീതിയും താഴെ നൽകുന്നു.

## Article Content

** **ഓണസദ്യയുടെ പ്രധാന ആകർഷണമാണ് രുചികരമായ മാമ്പഴ പുളിശ്ശേരി. പഴുത്ത മാമ്പഴത്തിന്റെ സ്വാഭാവിക മധുരവും തൈരിന്റെ പുളിയും ചേരുന്ന ഈ വിഭവം വളരെ പെട്ടെന്ന് വീടുകളിൽ തയ്യാറാക്കാം. ആവശ്യമായ ചേരുവകളും പാചക രീതിയും താഴെ നൽകുന്നു.

**ആവശ്യമായ ചേരുവകൾ**

നല്ല പഴുത്ത ചെറുമാമ്പഴം: 2 എണ്ണം (തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്, കുരുവും മാറ്റിവെക്കുക)

തേങ്ങ ചിരകിയത്: 1 കപ്പ്

പച്ചമുളക്: 2 എണ്ണം

ജീരകം: 1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ

പുളി കുറഞ്ഞ തൈര് അല്ലെങ്കിൽ മോര്: 1 കപ്പ്

ഉപ്പ്: ആവശ്യത്തിന്

താളിക്കാൻ ആവശ്യമായവ

വെളിച്ചെണ്ണ: 2 ടീസ്പൂൺ

കടുക്: 1 ടീസ്പൂൺ

വറ്റൽമുളക്: 2 എണ്ണം

കറിവേപ്പില: ഒരു തണ്ട്

ഉലുവ: ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

 തയ്യാറാക്കി വെച്ചിരിക്കുന്ന മാമ്പഴ കഷ്ണങ്ങളിലേക്ക് ആവശ്യത്തിന് വെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി വേവിക്കുക. (നന്നായി പഴുത്ത മാമ്പഴമായതുകൊണ്ട് പെട്ടെന്ന് വെന്തു കിട്ടും). പിന്നീട് തേങ്ങ, പച്ചമുളക്, ജീരകം എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.

 മാമ്പഴം വെന്തു കഴിഞ്ഞാൽ അതിലേക്ക് തയ്യാറാക്കി വെച്ച തേങ്ങാ അരപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇത് തിളച്ചു വരുന്നതിന് തൊട്ടുമുമ്പ് പുളി കുറഞ്ഞ തൈരോ മോരോ ഒഴിക്കുക. ചെറിയ തീയിൽ ഇത് തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. തിളച്ചു പൊന്തിപ്പോകരുത്, അങ്ങനെ വന്നാൽ തൈര് പിരിഞ്ഞുപോകാൻ സാധ്യതയുണ്ട്. പാകത്തിന് ഉപ്പ് കൂടി ചേർത്ത് ഇളക്കി വാങ്ങാം.

ശേഷം മറ്റൊരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ പൊട്ടിച്ചെടുത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന പുളിശ്ശേരിയിലേക്ക് ചേർക്കുക.

English Summary:

Mambazha Pulissery is a main attraction of Onam Sadya. This dish with the natural sweetness of ripe mango and sourness of curd can be easily prepared at home. Ripe mangoes are cooked with salt and turmeric, mixed with coconut-green chilli-cumin paste and curd without boiling, and tempered with coconut oil, mustard, fenugreek, dried chilli and curry leaves.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379635/onam-sadya-special-mambazha-pulissery-recipe)