---
title: " എങ്ങനെ തോന്നി? ക്ഷീണിതനായ ഏഴുകാരനെ വഴിയിൽ ഉപേക്ഷിച്ച് മൗണ്ട് ഫുജി കയറാൻ പോയ പിതാവ് അറസ്റ്റിൽ"
english_title: "Father Arrested For Abandoning 7 Year Old Son While Climbing Mount Fuji"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379628/father-arrested-abandoning-son-mount-fuji-japan"
published_at: "2026-08-22T16:33:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a898229dd0e8_father-arrested-abandoning-son-mount-fuji-japan.jpg"
keywords: ["Japan News", "Mount Fuji", "Child Abandonment", "Japan Police"]
---

#  എങ്ങനെ തോന്നി? ക്ഷീണിതനായ ഏഴുകാരനെ വഴിയിൽ ഉപേക്ഷിച്ച് മൗണ്ട് ഫുജി കയറാൻ പോയ പിതാവ് അറസ്റ്റിൽ

> **Lead Summary:** ** ടോക്കിയോ: **മല കയറുന്നതിനിടെ ക്ഷീണിതനായ ഏഴ് വയസുള്ള മകനെ പാതിവഴിയിൽ തനിച്ചാക്കി ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ മൗണ്ട് ഫുജി കയറാൻ പോയ പിതാവ് അറസ്റ്റിൽ.വ്യാഴാഴ്ചയായിരുന്നു സംഭവം. നഗോയ സ്വദേശിയായ 48 വയസുള്ള പിതാവ് ഏഴും പതിമൂന്നും വയസ്സുള്ള മക്കളോടൊപ്പമാണ് മൗണ്ട് ഫുജി കയറാനെത്തിയത്.

## Article Content

** ടോക്കിയോ: **മല കയറുന്നതിനിടെ ക്ഷീണിതനായ ഏഴ് വയസുള്ള മകനെ പാതിവഴിയിൽ തനിച്ചാക്കി ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ മൗണ്ട് ഫുജി കയറാൻ പോയ പിതാവ് അറസ്റ്റിൽ.വ്യാഴാഴ്ചയായിരുന്നു സംഭവം. നഗോയ സ്വദേശിയായ 48 വയസുള്ള പിതാവ് ഏഴും പതിമൂന്നും വയസ്സുള്ള മക്കളോടൊപ്പമാണ് മൗണ്ട് ഫുജി കയറാനെത്തിയത്.

ആറാമത്തെ ചെക്ക് പോയിന്റിന് സമീപത്ത് വെച്ചാണ് ഇളയ കുട്ടിയെ തനിച്ചാക്കി പിതാവ് മല കയറാൻ പോയതെന്ന് ജപ്പാൻ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കയറ്റത്തിനിടെ ക്ഷീണിതനാണെന്ന് ആൺകുട്ടി പരാതിപ്പെട്ടിരുന്നു. ഇതോടെ കുട്ടിയോട് കാറിൽ കാത്തിരിക്കാൻ പറഞ്ഞ് പലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കും നൽകി പിതാവ് പോവുകയായിരുന്നുവെന്ന് ഷിസുവോക്ക മേഖലയിലെ പോലീസ് ഉദ്യോഗസ്ഥൻ എഎഫ്പിയോട് പറഞ്ഞു.

പർവ്വതം കയറുന്നത് നിർത്താതെ കുട്ടിയെ ഉപേക്ഷിച്ച് പോയത് അംഗീകരിക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി. ആറാമത്തെ ചെക്ക് പോസ്റ്റിൽ നിന്ന് മുകളിലേക്ക് കയറാൻ അഞ്ച് മണിക്കൂറിലധികം സമയമെടുക്കും. വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെ പിതാവ് കുട്ടിയെ ഉപേക്ഷിച്ച് പോയിരിക്കാമെന്നും മണിക്കൂറുകളോളം കുട്ടി മലയിൽ തനിച്ചായിരിക്കാമെന്നുമാണ് പോലീസ് കരുതുന്നത്.

രാവിലെ 7.40 ഓടെ ആറാമത്തെ ചെക്ക് പോയിന്റിന് സമീപത്ത് ഒരു ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുന്ന കുട്ടിയെ അവിടുത്തെ ഒരു തൊഴിലാളിയാണ് കണ്ടത്. ഇയാളാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് പിതാവുമായി ബന്ധപ്പെടുകയും തിരികെ വരാൻ ആവശ്യപ്പെടുകയുമായിരുന്നു.

കുട്ടി സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 12,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ഫുജി ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ്.

English Summary:

A 48-year-old father from Nagoya was arrested in Japan for abandoning his 7-year-old son midway while climbing Mount Fuji. The incident happened on Thursday. The boy complained of tiredness, after which the father left him with snacks and a soft drink near the sixth checkpoint and continued climbing with his 13-year-old child. A worker found the boy alone on a bench around 7:40 am and alerted police. The child is safe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379628/father-arrested-abandoning-son-mount-fuji-japan)