---
title: "ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; തിരുവോണം വരെ മഴയ്ക്ക് സാധ്യത, കണ്ണൂരും കോഴിക്കോടും ഉൾപ്പെടെ നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്"
english_title: "Kerala Onam Days Rain Alert Yellow Alert In Four Districts Weather Update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379618/kerala-onam-rain-forecast-yellow-alert-four-districts"
published_at: "2026-08-22T15:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a897017cdac3_kerala-onam-rain-forecast-yellow-alert-four-districts.jpg"
keywords: ["Kerala Rain Alert", "Onam Weather", "Yellow Alert", "IMD"]
---

# ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; തിരുവോണം വരെ മഴയ്ക്ക് സാധ്യത, കണ്ണൂരും കോഴിക്കോടും ഉൾപ്പെടെ നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ നാളെ മുതൽ തിരുവോണം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ നാളെ മുതൽ തിരുവോണം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാപ്രദേശിന് മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നതെന്നാണ് വിലയിരുത്തൽ. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട നിലയിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം. തിരുവോണം വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

**English Summary:**

The Meteorological Department has warned of rain in Kerala during Onam days from tomorrow till Thiruvonam due to formation of low pressure in Bay of Bengal and cyclonic circulation over north Andhra Pradesh. Yellow alert declared tomorrow in four districts Kasaragod, Kannur, Kozhikode and Wayanad for isolated very heavy rain. Fishing ban imposed along Kerala-Lakshadweep coasts. Rain intensity to increase after a gap.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379618/kerala-onam-rain-forecast-yellow-alert-four-districts)