---
title: "കണ്ണീരിൽ മുങ്ങി നാട്...! കോഴിക്കോട് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു"
english_title: "Plus Two Student Drowns In Pond Perumanna Kozhikode Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379617/kozhikode-perumanna-pond-drowning-plus-two-student-dies"
published_at: "2026-08-22T15:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a896e47984de_kozhikode-perumanna-pond-drowning-plus-two-student-dies.jpg"
keywords: ["Kozhikode News", "Perumanna Drowning", "Student Death", "Pond Accident"]
---

# കണ്ണീരിൽ മുങ്ങി നാട്...! കോഴിക്കോട് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

> **Lead Summary:** കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. ഷഹൽ ഷാ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.

## Article Content

കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. ഷഹൽ ഷാ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.

പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.

ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് നാട്ടുകാരും കൂട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിദ്യാർത്ഥിയെ രക്ഷിക്കാനായില്ല.

തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.കുളത്തിന് ആഴം കൂടുതലായതാണോ അപകടത്തിന് കാരണമെന്ന് സംബന്ധിച്ച് പൊലീസ് പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം.

പ്രദേശത്ത് പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ കുളത്തിൽ നിരവധി പേർ കുളിക്കാൻ എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:**

A Plus Two student drowned while bathing in a pond at Perumanna, Kozhikode. The deceased is Shahal Shah (17). According to police, the accident occurred while he was bathing with friends in Chalikulam pond at Perumanna Thekke Padam, which is under panchayat authority. He went under water while bathing and could not be saved despite rescue attempts. Body shifted to hospital, to be handed over to family after post-mortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379617/kozhikode-perumanna-pond-drowning-plus-two-student-dies)