---
title: "ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി; വനിത അധ്യക്ഷ ഇതാദ്യം"
english_title: "DYFI New Leadership M Vijin State Secretary Chintha Jerome First Woman President"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379612/dyfi-new-leadership-m-vijin-secretary-chintha-jerome-president"
published_at: "2026-08-22T14:40:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8967f25bdf3_dyfi-new-leadership-m-vijin-secretary-chintha-jerome-president.jpg"
keywords: ["DYFI State Conference", "M Vijin", "Chintha Jerome", "DYFI"]
---

# ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി; വനിത അധ്യക്ഷ ഇതാദ്യം

> **Lead Summary:** തൃശ്ശൂർ: ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎൽഎ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി ഡിവൈഎഫ്ഐയുടെ വനിതാ അധ്യക്ഷയായി ചിന്താ ജെറോം എത്തും.

## Article Content

തൃശ്ശൂർ: ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎൽഎ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി ഡിവൈഎഫ്ഐയുടെ വനിതാ അധ്യക്ഷയായി ചിന്താ ജെറോം എത്തും.

ആലപ്പുഴയിൽ നിന്നുള്ള ആർ രാഹുലാണ് ട്രഷറർ. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ എ എ റഹീമാണ് പ്രഖ്യാപനം നടത്തിയത്. 25 അംഗ സെക്രട്ടേറിയറ്റിനെയും പ്രഖ്യാപിച്ചു.

വി അനൂപ്, ആർ ശ്യാമ, മുഹമ്മദ് അഫ്സൽ, ഷബീർ പി, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഗ്രീഷ്മ അജയ്ഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.

നാല് ദിവസമായി തുടരുന്ന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് നേതാജി ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സൈബർ അധിക്ഷേപം നേരിട്ട നാടകം 'മിസ' ഇന്ന് സമാപന സമ്മേളനത്തിന് ശേഷം വീണ്ടും പ്രദർശിപ്പിക്കും.

**English Summary:**

DYFI has announced new state leadership at its state conference in Thrissur. Kalyassery MLA M Vijin has been declared State Secretary, Chintha Jerome becomes first woman President in DYFI history, and R Rahul from Alappuzha is Treasurer. AA Rahim announced 25-member secretariat with V Anoop, R Shyama, Muhammed Afsal, Shabir P, Nikhil Babu as Vice Presidents and Greeshma Ajayghosh, Rajeesh Vellatt, Shyam Prasad, Sachin Dev, Anusree as Joint Secretaries. Four-day conference ends today with valedictory by former CM Pinarayi Vijayan.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379612/dyfi-new-leadership-m-vijin-secretary-chintha-jerome-president)