---
title: "കാറിൽ വീട്ടിലെത്തി ഗേറ്റ് തുറക്കുന്നതിനിടെ ആക്രമണം; മുൻ ബോക്സിങ് ലോക ചാമ്പ്യൻ സൊലാനി ടെറ്റെ വെടിയേറ്റു മരിച്ചു"
english_title: "Former World Boxing Champion Zolani Tete Shot Dead In South Africa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379599/former-world-boxing-champion-zolani-tete-shot-dead-south-africa-new"
published_at: "2026-08-22T13:36:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8958db4585b_former-world-boxing-champion-zolani-tete-shot-dead-south-africa.jpg"
keywords: ["Zolani Tete", "South Africa Boxing", "World Champion Shot Dead", "Boxing News"]
---

# കാറിൽ വീട്ടിലെത്തി ഗേറ്റ് തുറക്കുന്നതിനിടെ ആക്രമണം; മുൻ ബോക്സിങ് ലോക ചാമ്പ്യൻ സൊലാനി ടെറ്റെ വെടിയേറ്റു മരിച്ചു

> **Lead Summary:** **കേപ് ടൗൺ: **ദക്ഷിണാഫ്രിക്കൻ ബോക്സറും മുൻ ലോക ചാമ്പ്യനുമായ സൊലാനി ടെറ്റെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. 38 വയസായിരുന്നു. ഈസ്റ്റേൺ കേപ്പിലെ എംഡാന്റ്സാനെയിലുള്ള സ്വന്തം വീടിന് മുന്നിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.

## Article Content

**കേപ് ടൗൺ: **ദക്ഷിണാഫ്രിക്കൻ ബോക്സറും മുൻ ലോക ചാമ്പ്യനുമായ സൊലാനി ടെറ്റെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. 38 വയസായിരുന്നു. ഈസ്റ്റേൺ കേപ്പിലെ എംഡാന്റ്സാനെയിലുള്ള സ്വന്തം വീടിന് മുന്നിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.

സ്വന്തം കാറിൽ വീട്ടിലേക്ക് എത്തി ഗേറ്റ് തുറക്കാനായി കാത്തിരിക്കുമ്പോഴാണ് വെടിവയ്പ് ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ടെറ്റയ്ക്ക് ഒപ്പം കാറിലുണ്ടായിരുന്ന 27 കാരിയായ സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

രണ്ടുപേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. അക്രമികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നോക്കൗട്ട് വിജയത്തിന്റെ വേഗത്തിൽ ലോക റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള താരമാണ് സൊലാനി ടെറ്റെ.

ബോക്സിങ് ലോകത്ത് ശ്രദ്ധേയനായ താരത്തിന്റെ മരണം കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

English Summary:

Former world boxing champion Zolani Tete, 38, was shot dead in front of his house in Mdantsane, Eastern Cape, South Africa. Police said he was waiting to open his gate after arriving in his car when two attackers opened fire. His 27-year-old female friend in the car was seriously injured and is in ICU. Tete held the world record for fastest knockout victory.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379599/former-world-boxing-champion-zolani-tete-shot-dead-south-africa-new)