---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; വിചാരണ വേളയിൽ ഹാജരാകാത്ത പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Idukki POCSO Case Accused Found Dead Suicide Before Verdict"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379581/idukki-pocso-case-accused-found-death-"
published_at: "2026-08-22T11:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a893bd718135_idukki-pocso-case-accused-found-death-.jpg"
keywords: ["POCSO Case", "Kumarambangalam", "Suicide"]
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; വിചാരണ വേളയിൽ ഹാജരാകാത്ത പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ഇടുക്കി: **പോക്സോ കേസിൽ വിധി പറയാനിരിക്കെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായ കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചൻ ആണ് തൂങ്ങിമരിച്ചത്.

## Article Content

**ഇടുക്കി: **പോക്സോ കേസിൽ വിധി പറയാനിരിക്കെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായ കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചൻ ആണ് തൂങ്ങിമരിച്ചത്.

2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ഈയാഴ്ച കേസിൽ അന്തിമവിധി പറയാനിരിക്കെയായിരുന്നു സംഭവം. വിചാരണ വേളയിൽ തങ്കച്ചൻ ഹാജരാവാത്തതിനെ തുടർന്ന് കോടതി വിധി പറയൽ മാറ്റിവെച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

English Summary:

The second accused in the Idukki Kumaramangalam POCSO case was found dead by hanging. The deceased is Thankachan (65), a native of Kottayam Kurinji. The incident occurred just as the final verdict in the case was to be delivered this week. The verdict had been postponed as he failed to appear. The case pertains to a 2017 incident of alleged sexual assault on a minor girl at various locations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379581/idukki-pocso-case-accused-found-death-)