---
title: "ഓണപ്പരിപാടികൾ തകിടം മറിയുമോ?  കോഴിക്കോട് ഉൾപ്പെടെ  11 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത"
english_title: "Kerala Rain Alert 11 Districts IMD Warning Next 3 Hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379561/kerala-rain-alert-11-districts-imd-warning"
published_at: "2026-08-22T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89144e21fe8_kerala-rain-alert-11-districts-imd-warning.jpg"
keywords: ["erala Rain Alert", "Kerala Weather Today", "Kerala Rain News"]
---

# ഓണപ്പരിപാടികൾ തകിടം മറിയുമോ?  കോഴിക്കോട് ഉൾപ്പെടെ  11 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ 11 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ 11 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരം മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഈ മാസം 25 വരെ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നാണ് പ്രവചനം. വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം തുടരുന്നുണ്ട്.

കൂടാതെ, വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിലും, വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരത്തിന് സമീപം മധ്യപടിഞ്ഞാറൻ–വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രണ്ട് ചക്രവാതച്ചുഴികളും സ്ഥിതി ചെയ്യുന്നുണ്ട്. ഈ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സ്വാഫല്യമായാണ് കേരളത്തിൽ മഴ തുടരുന്നത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 23, 24, 25 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

English Summary:

IMD has issued a rain alert for 11 districts in Kerala for the next three hours - Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Malappuram, Kozhikode, Kannur and Kasaragod, predicting light to moderate rain at isolated places. Light to moderate rain is expected till August 25 due to a low pressure over northeast Madhya Pradesh and cyclonic circulations over Bay of Bengal. Isolated heavy rain is also likely on August 23, 24 and 25.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379561/kerala-rain-alert-11-districts-imd-warning)