---
title: "'പാലത്തായി പോക്‌സോ കേസ്‌: ബിജെപി നേതാവിന്‌ ജാമ്യം ലഭിച്ചത്‌ യുഡിഎഫ്‌ ഒത്തുകളിയിൽ'; -കെ.കെ രാഗേഷ്"
english_title: "Palathayi Case BJP Leader Bail UDF Government Collusion Alleges CPIM District Secretary KK Ragesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379544/palathayi-case-bail-udf-government-collusion-kk-ragesh-allegation"
published_at: "2026-08-21T22:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8884aa5c3d1_palathayi-case-bail-udf-government-collusion-kk-ragesh-allegation.jpg"
keywords: ["Palathayi POCSO Case", "KK Ragesh", "UDF Government", "CPIM"]
---

# 'പാലത്തായി പോക്‌സോ കേസ്‌: ബിജെപി നേതാവിന്‌ ജാമ്യം ലഭിച്ചത്‌ യുഡിഎഫ്‌ ഒത്തുകളിയിൽ'; -കെ.കെ രാഗേഷ്

> **Lead Summary:** കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവായ അധ്യാപകൻ പത്മരാജന് ജാമ്യം ലഭിച്ചത് യുഡിഎഫ് സർക്കാർ ഒത്തുകളിയുടെ ഭാഗമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ആരോപിച്ചു.

## Article Content

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവായ അധ്യാപകൻ പത്മരാജന് ജാമ്യം ലഭിച്ചത് യുഡിഎഫ് സർക്കാർ ഒത്തുകളിയുടെ ഭാഗമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ആരോപിച്ചു.

കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് പൊലീസ് കുറ്റമറ്റ രീതിയിൽ അന്വേഷിച്ച് തെളിവുകൾ സഹിതം കോടതിയിൽ സമർപ്പിച്ചതിനാൽ പ്രതിക്ക് കടുത്ത ശിക്ഷ തന്നെ കോടതി നൽകിയതായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഭരണമാറ്റമുണ്ടായി യുഡിഎഫ് സർക്കാർ അധികാരമേറ്റ് മാസങ്ങൾക്കുള്ളിലാണ് ആർഎസ്എസ് നേതാവായ പ്രതിക്ക് പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെ ജാമ്യം ലഭിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ആർഎസ്എസ് നയം പിന്തുടരുന്ന സർക്കാരിന്റെ ഇടപെടലില്ലാതെ പ്രോസിക്യൂഷൻ ഇത്രയും പ്രമാദമായ ഒരു കേസിനെ ലാഘവ ബുദ്ധിയോടെ സമീപിക്കില്ല എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഇക്കാര്യത്തിൽ സിപിഐഎമ്മിനും അന്നത്തെ എൽഡിഎഫ് സർക്കാരിനുമെതിരെ വിഷലിപ്തമായ പ്രചാരണം നടത്തുകയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളും നാട്ടാൽ കുരുക്കാത്ത നുണകളും പ്രചരിപ്പിക്കുകയും ചെയ്ത മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഇക്കാര്യത്തിൽ എന്ത് മറുപടിയാണ് പറയാനുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.  

**English Summary:**

CPI(M) Kannur district secretary KK Ragesh alleged that the bail granted to BJP leader and teacher Padmarajan, accused in Palathayi case of assaulting a Class 4 student, is part of collusion by the UDF government. He claimed that during previous LDF government police probed flawlessly and court gave severe punishment, but after regime change and within months of UDF assuming power, the accused who is an RSS leader got bail through prosecution's collusion. He also questioned Muslim League and Jamaat-e-Islami's earlier campaign against CPI(M).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379544/palathayi-case-bail-udf-government-collusion-kk-ragesh-allegation)