---
title: "ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് ക്രൂരത...! 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസ്; രണ്ട് പേർ റിമാൻ‍ഡിൽ, പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി"
english_title: "Thodupuzha Student Assault Case Two Accused Remanded Over Drug Use Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379529/thodupuzha-student-assault-case-two-remanded-drug-complaint"
published_at: "2026-08-21T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a886d250f1d8_hodupuzha-student-assault-case-two-remanded-drug-complaint.jpg"
keywords: ["Thodupuzha Student Attack", "Ragging", "Student Assault", "Juvenile Crime"]
---

# ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് ക്രൂരത...! 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസ്; രണ്ട് പേർ റിമാൻ‍ഡിൽ, പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി

> **Lead Summary:** ഇടുക്കി: തൊടുപുഴയിൽ ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19-കാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായ രണ്ട് പേരെ റിമാൻഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ അക്ഷയ് സജു, ഗൗതം കൃഷ്ണ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

## Article Content

ഇടുക്കി: തൊടുപുഴയിൽ ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19-കാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായ രണ്ട് പേരെ റിമാൻഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ അക്ഷയ് സജു, ഗൗതം കൃഷ്ണ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

ഒന്നാം പ്രതിയെ പ്രായപൂർത്തിയാകാത്തതിനാൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. തൊടുപുഴയിലെ ഗ്രാൻഡിസ് സ്ഥാപനത്തിലെ വിദ്യാർത്ഥിയും അണക്കര സ്വദേശിയുമായ 19-കാരനാണ് ക്രൂരമായ മർദ്ദനമേറ്റത്.

ഗ്രാൻഡിസ് സ്ഥാപനത്തിൽ മൊബൈൽ, ലാപ്ടോപ്പ് സർവീസ് കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥിക്കാണ് സഹപാഠികളിൽ നിന്ന് മർദ്ദനമേറ്റത് എന്നാണ് പരാതി.

ഹോസ്റ്റലിൽ മൂന്നുപേർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് കണ്ട വിദ്യാർത്ഥി, അധ്യാപകരുടെ നിർദ്ദേശപ്രകാരം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി നൽകിയതായാണ് വിവരം. എന്നാൽ ലഹരി ഉപയോഗിച്ചവരെ ചോദ്യം ചെയ്ത് വിട്ടയച്ച അധ്യാപകർ ഇവർക്കെതിരെ നടപടിയൊന്നുമെടുത്തില്ലെന്നും പരാതിയിൽ പറയുന്നു.

ദൃശ്യങ്ങൾ കൈമാറിയത് 19-കാരൻ ആണെന്ന് മനസ്സിലായതോടെയാണ് സഹപാഠികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത് എന്നാണ് ആരോപണം. മർദനത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റതായും പരാതിയിൽ പറയുന്നു.

അണക്കര സ്വദേശിയായ വിദ്യാർത്ഥിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കൂടുതൽ പേർ മർദ്ദനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. മർദ്ദനത്തിൽ പ്രതി ചേർക്കപ്പെട്ടവർക്കെതിരെ ആന്റി റാഗിങ് വകുപ്പ് പ്രകാരം കേസ് എടുത്തേക്കുമെന്നാണ് സൂചന.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത് എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

**English Summary:**

In Thodupuzha, two accused Akshay Saju and Gautham Krishna were remanded in connection with brutally assaulting a 19-year-old student for reporting drug use in hostel. The first accused being a minor was shifted to observation home. The victim, a student of Grandis institute studying mobile and laptop service course and native of Anakkara, had reportedly filmed drug use on teachers' instruction. Teachers allegedly let off the users without action, after which classmates assaulted him. Police will record his statement again on complaint that more persons were involved and anti-ragging charges may be invoked.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379529/thodupuzha-student-assault-case-two-remanded-drug-complaint)