---
title: "തലക്കെട്ടിലെ കെണി..! 'കള്ളൻ വിജയൻ' ലേഖന വിവാദം; ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു"
english_title: "Deshabhimani News Editor KR Ajayan Resigns Over Kallan Vijayan Article Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379499/deshabhimani-news-editor-kr-ajayan-resigns-kallan-vijayan-controversy"
published_at: "2026-08-21T16:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8831761df96_deshabhimani-news-editor-kr-ajayan-resigns-kallan-vijayan-controversy.jpg"
keywords: ["Deshabhimani", "KR Ajayan", "Kallan Vijayan", "CPI(M)"]
---

# തലക്കെട്ടിലെ കെണി..! 'കള്ളൻ വിജയൻ' ലേഖന വിവാദം; ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു

> **Lead Summary:** > **തിരുവനന്തപുരം: ** "കള്ളൻ വിജയൻ" എന്ന ലേഖന തലക്കെട്ട് ഉയർത്തിയ വിവാദത്തെ തുടർന്ന് ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു. വി.എസിന്റെ ഓർമ്മദിവസത്തോടനുബന്ധിച്ചുള്ള ലേഖനത്തിൽ "കള്ളൻ വിജയൻ" എന്ന തലക്കെട്ട് ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വിവാദത്തിന് പിന്നാലെ കെ ആർ അജയനെതിരെ സ്ഥാപനം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

## Article Content

> **തിരുവനന്തപുരം: ** "കള്ളൻ വിജയൻ" എന്ന ലേഖന തലക്കെട്ട് ഉയർത്തിയ വിവാദത്തെ തുടർന്ന് ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു. വി.എസിന്റെ ഓർമ്മദിവസത്തോടനുബന്ധിച്ചുള്ള ലേഖനത്തിൽ "കള്ളൻ വിജയൻ" എന്ന തലക്കെട്ട് ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വിവാദത്തിന് പിന്നാലെ കെ ആർ അജയനെതിരെ സ്ഥാപനം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

വാരാന്ത്യ പതിപ്പിന്റെ ചുമതലയിൽ നിന്ന് ഇദ്ദേഹത്തെ മാറ്റുകയും ചെയ്തു.വാരാന്ത്യ പതിപ്പിന്റെ ചുമതലയിലുണ്ടായിരുന്ന കെ ആർ അജയനോട് രാജിവെയ്ക്കുകയോ അല്ലെങ്കിൽ അവധിയെടുക്കുകയോ വേണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. സിപിഐഎമ്മിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടിയെന്ന് സ്ഥാപന വൃത്തങ്ങൾ അറിയിച്ചു.

> ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് ഈ നിർദ്ദേശം നൽകിയത്.നേരത്തെ തന്നെ വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെടുകയും കെ ആർ അജയന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. നോട്ടീസിന് മറുപടിയായി കെ ആർ അജയൻ വിശദീകരണം നൽകി. "കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ" എന്ന തലക്കെട്ട് ഏറ്റവും മികച്ചത് എന്ന നിലയിലാണ് നൽകിയതെന്നും ലേഖനത്തിൽ പാർട്ടി വിരുദ്ധത ഇല്ലെന്നും തലക്കെട്ടിൽ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.

തെറ്റ് പറ്റിയതായി തോന്നുന്നുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിലായിരുന്നു സ്ഥാപനവും പാർട്ടി നേതൃത്വവും. തുടർന്ന് രാജിവെക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു. ഇതിന് പിന്നാലെയാണ് കെ ആർ അജയൻ രാജി സമർപ്പിച്ചത്.

**English Summary**

> Deshabhimani News Editor KR Ajayan has resigned following controversy over the headline "Kallan Vijayan" in an article published on VS's memorial day. After the article sparked criticism, the management took disciplinary action against Ajayan and removed him from the charge of the weekend edition. He was reportedly asked to either resign or go on leave, as per a directive conveyed by Chief Editor Puthalath Dinesh following the CPI(M)'s stand. Earlier, Ajayan had replied to a party notice saying there was no anti-party content in the article and the headline was given as the "best fit", while also stating he was willing to correct it if there was a mistake.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379499/deshabhimani-news-editor-kr-ajayan-resigns-kallan-vijayan-controversy)