---
title: "കണ്ണ് വെട്ടിക്കാനായില്ല...! നാദാപുരം എടച്ചേരിയിൽ  എംഡിഎംഎയുമായി യുവാവിനെ  പൊക്കി ഓപ്പറേഷൻ തൂഫാൻ"
english_title: "Operation Thoofan Edachery MDMA Seized One Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379488/operation-thoofan-edachery-mdma-arrest"
published_at: "2026-08-21T16:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8828f2f266f_operation-thoofan-edachery-mdma-arrest.jpg"
keywords: ["Operation Thoofan", "Edachery News", "MDMA Seizure"]
---

# കണ്ണ് വെട്ടിക്കാനായില്ല...! നാദാപുരം എടച്ചേരിയിൽ  എംഡിഎംഎയുമായി യുവാവിനെ  പൊക്കി ഓപ്പറേഷൻ തൂഫാൻ

> **Lead Summary:** **കോഴിക്കോട്: **നാദാപുരം എടച്ചേരിയിൽ ലഹരിമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച യുവാവിനെ എംഡിഎംഎയുമായി പോലീസ് പിടികൂടി. കുനിങ്ങാട് സ്വദേശി കൈപ്പുറത്ത് മുഹമ്മദ് ആസിഫ് ആണ് എടച്ചേരി പൊലീസിന്റെ പിടിയിലായത്. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന 'ഓപ്പറേഷൻ തൂഫാൻ' മിന്നൽ പരിശോധനയിലാണ് ഇയാൾ വലയിലായത്.

## Article Content

**കോഴിക്കോട്: **നാദാപുരം എടച്ചേരിയിൽ ലഹരിമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച യുവാവിനെ എംഡിഎംഎയുമായി പോലീസ് പിടികൂടി. കുനിങ്ങാട് സ്വദേശി കൈപ്പുറത്ത് മുഹമ്മദ് ആസിഫ് ആണ് എടച്ചേരി പൊലീസിന്റെ പിടിയിലായത്. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന 'ഓപ്പറേഷൻ തൂഫാൻ' മിന്നൽ പരിശോധനയിലാണ് ഇയാൾ വലയിലായത്.

വൈക്കിലശ്ശേരി റോഡിലെ ഇല്ലത്ത് പാലത്തിന് സമീപത്തുവെച്ചാണ് 9.40 ഗ്രാം എംഡിഎംഎയുമായി ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിമരുന്നാണ് ഇയാളിൽ നിന്ന് കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.

എടച്ചേരി എസ്.എച്ച്.ഒ കെ.പി. വിപിൻ രാജിന്റെ നേതൃത്വത്തിൽ എസ്.ഐ രതീഷ് പഠിക്കൽ, സി.പി.ഒമാരായ രജീഷ് ജി., രാഹുൽ, ഷനോജ്, കെ. മിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മേഖലയിൽ ലഹരി വിപണനവും ഉപയോഗവും തടയുന്നതിനായി പരിശോധനകൾ ഇനിയും കർശനമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.

English Summary:

As part of Operation Thoofan, police arrested a man with MDMA in Edachery. Kunigad native Kaippurath Muhammed Asif (28) was arrested near Illathu Palam on Vaykilassery Road with 9.40 grams of MDMA. The team included SHO KP Vipin Raj, SI Ratheesh Pathikkal and CPOs Rajeesh G, Rahul, Shanoj and K Minesh K.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379488/operation-thoofan-edachery-mdma-arrest)