---
title: "തുടർച്ചയായ ക്രിമിനൽ പശ്ചാത്തലം; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി"
english_title: "Arjun Ayanki KAPA Act Kannur Collector Order"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379479/arjun-ayanki-kapa-act-kannur-collector"
published_at: "2026-08-21T14:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a881ada5f74b_arjun-ayanki-kapa-act-kannur-collector.jpg"
keywords: ["Arjun Ayanki", "KAPA Act", "Kannur News"]
---

# തുടർച്ചയായ ക്രിമിനൽ പശ്ചാത്തലം; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

> **Lead Summary:** **കണ്ണൂർ: ** ആഭ്യന്തരമന്ത്രിയെ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളിച്ചതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസിൽ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച ശിപാർശ അംഗീകരിച്ച് കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ഉത്തരവിറക്കിയത്.

## Article Content

**കണ്ണൂർ: ** ആഭ്യന്തരമന്ത്രിയെ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളിച്ചതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസിൽ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച ശിപാർശ അംഗീകരിച്ച് കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ഉത്തരവിറക്കിയത്.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒത്തുകൂടിയ ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

ഉത്തരവ് ഉടൻ നടപ്പിലാക്കി പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കാൻ സിറ്റി പൊലീസ് കമീഷണർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

English Summary:

KAPA has been imposed against Arjun Ayanki (29) from Azhikode, who was arrested after challenging the Home Minister on social media. Kannur District Collector P Vishnuraj issued the order approving the recommendation of the Kannur City Police Commissioner. Noting that he is accused in 9 criminal cases in the last seven years and is a threat to society, he has been ordered to be placed under preventive detention at Kannur Central Jail under the Kerala Anti-Social Activities (Prevention) Act.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379479/arjun-ayanki-kapa-act-kannur-collector)