---
title: "  ഓണം വെള്ളത്തിലാകുമോ? കാലാവസ്ഥയിൽ വൻമാറ്റം; ആഗസ്റ്റ് 21 മുതൽ 25 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത"
english_title: "Kerala Rain Alert Yellow Alert Districts August 23 24 25 Weather Update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379474/kerala-rain-alert-yellow-alert-august-weather-update"
published_at: "2026-08-21T14:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88144528584_kerala-rain-alert-yellow-alert-august-weather-update.jpg"
keywords: ["Kerala Rain", "Weather Update Kerala", "Yellow Alert Kerala"]
---

#   ഓണം വെള്ളത്തിലാകുമോ? കാലാവസ്ഥയിൽ വൻമാറ്റം; ആഗസ്റ്റ് 21 മുതൽ 25 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു. കേരളത്തിൽ ആഗസ്റ്റ് 21 മുതൽ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദ്ദം തുടരുന്നു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു. കേരളത്തിൽ ആഗസ്റ്റ് 21 മുതൽ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദ്ദം തുടരുന്നു.

വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡിഷ തീരത്തിന് സമീപം, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.

ഇതേതുടർന്ന് കേരളത്തിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ 4 ജില്ലകളിൽ 23 -ാം തീയതി ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

24 തിങ്കൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 25 ചൊവ്വ കോട്ടയം, ഇടുക്കി, എറണാകുളം എന്നിങ്ങനെ 3 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

English Summary:

Rain is set to strengthen again in Kerala with IMD forecasting light to moderate rain from August 21 to 25 due to low pressure over northeast Madhya Pradesh and cyclonic circulations over Bay of Bengal. Yellow alert has been declared in Kozhikode, Wayanad, Kannur and Kasaragod on Aug 23, Pathanamthitta, Kottayam, Idukki, Ernakulam and Thrissur on Aug 24, and Kottayam, Idukki and Ernakulam on Aug 25 for isolated heavy rainfall.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379474/kerala-rain-alert-yellow-alert-august-weather-update)