---
title: "'സദാചാര ഭീരുക്കളാല്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല;  'മിസ' നടി ചിന്നു ചിലങ്കയ്ക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്"
english_title: "Misa Drama DYFI State Conference Moral Attack Youth Congress Response"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379467/misa-drama-moral-attack-youth-congress-response-dyfi-new-new"
published_at: "2026-08-21T14:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a880f8db0678_misa-drama-moral-attack-youth-congress-response-dyfi.jpg"
keywords: ["Misa Drama", "Youth Congress", "AA Muhammed Hashim", "Snehalatha Reddy", "Misa Nadakam"]
---

# 'സദാചാര ഭീരുക്കളാല്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല;  'മിസ' നടി ചിന്നു ചിലങ്കയ്ക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്

> **Lead Summary:** **തിരുവനന്തപുരം: ** ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച 'മിസ' നാടകത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സദാചാര ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. നാടകത്തിലെ നടിക്കെതിരെ വ്യാപകമായി നടക്കുന്ന മോശം പ്രചാരണങ്ങളെയും സദാചാര ആക്രമണങ്ങളെയും ശക്തമായി അപലപിക്കുന്നു എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ.എ. മുഹമ്മദ് ഹാഷിം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ** ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച 'മിസ' നാടകത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സദാചാര ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. നാടകത്തിലെ നടിക്കെതിരെ വ്യാപകമായി നടക്കുന്ന മോശം പ്രചാരണങ്ങളെയും സദാചാര ആക്രമണങ്ങളെയും ശക്തമായി അപലപിക്കുന്നു എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ.എ. മുഹമ്മദ് ഹാഷിം വ്യക്തമാക്കി.

'സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടി ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ആ പാരമ്പര്യത്തില്‍ നിന്ന് തന്നെയാണ് രാഹുല്‍ ഗാന്ധി എപ്പോഴും സ്ത്രീ പുരുഷ സമത്വം എന്ന നിലപാട് ഉയര്‍ത്തി പിടിക്കുന്നത്. കോണ്‍ഗ്രസിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കള്‍ക്കെതിരെ നുണകളാല്‍ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു.

ആ വൈകാരികത ഉള്‍ക്കൊള്ളുന്ന ഓരോ കോണ്‍ഗ്രസുകാരനും സദാചാര ഭീരുക്കളാല്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല', എ എ മുഹമ്മദ് ഹാഷിം ഫേസ്ബുക്കിൽ കുറിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലാണ് ഇത് അവതരിപ്പിച്ചത്. നാടകത്തിലെ ഒരു ഭാഗം മാത്രം തെരഞ്ഞെടുത്ത്, മറ്റ് പാട്ടുകൾ ചേർത്ത് ദൃശ്യങ്ങൾ വക്രീകരിച്ച് മനഃപൂർവം പ്രചരിപ്പിക്കുന്നു എന്നാണ് ഡിവൈഎഫ്ഐയുടെ പരാതി.

കോൺഗ്രസ്, ബി.ജെ.പി, ലീഗ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു. സദാചാര പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും, നാടകം വീണ്ടും പൊതുസമ്മേളന വേദിയിൽ പ്രദർശിപ്പിക്കുമെന്നും ഡിവൈഎഫ്ഐ നേതൃത്വം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

Youth Congress State Committee Secretary AA Muhammed Hashim condemned the moral attack against the actress of 'Misa' drama staged at DYFI state conference. The play based on Snehalatha Reddy's life faced trolling after a clipped portion went viral. DYFI said it will take legal action against those circulating distorted visuals with different songs and will restage the drama at the public meeting venue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379467/misa-drama-moral-attack-youth-congress-response-dyfi-new-new)