---
title: "ഇതിനാണോ ഓണാഘോഷം? കോളേജിലെ ഓണാഘോഷത്തിനിടെ വൻ ലഹരിവേട്ട: കൊണ്ടോട്ടിയിൽ വിദ്യാർത്ഥികളുടെ കാറിൽനിന്ന് എംഡിഎംഎ പിടികൂടി "
english_title: "Kondotty College Onam Celebration MDMA Seized Students Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379463/kondotty-college-onam-mdma-seized-excise"
published_at: "2026-08-21T13:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a880ab99b57f_kondotty-college-onam-mdma-seized-excise.jpg"
keywords: ["Malappuram MDMA", "Drug Seizure Kerala", "College Onam Celebration"]
---

# ഇതിനാണോ ഓണാഘോഷം? കോളേജിലെ ഓണാഘോഷത്തിനിടെ വൻ ലഹരിവേട്ട: കൊണ്ടോട്ടിയിൽ വിദ്യാർത്ഥികളുടെ കാറിൽനിന്ന് എംഡിഎംഎ പിടികൂടി 

> **Lead Summary:** **മലപ്പുറം: ** കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷ പരിപാടികൾക്കിടെ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽനിന്ന് ലഹരിമരുന്ന് പിടികൂടി. എക്സൈസ് സംഘം എത്തിയതുകണ്ട് കാറിലുണ്ടായിരുന്ന വിദ്യാർഥികൾ ഇറങ്ങിയോടുകയായിരുന്നു.

## Article Content

**മലപ്പുറം: ** കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷ പരിപാടികൾക്കിടെ വിദ്യാർഥികൾ സഞ്ചരിച്ച കാറിൽനിന്ന് ലഹരിമരുന്ന് പിടികൂടി. എക്സൈസ് സംഘം എത്തിയതുകണ്ട് കാറിലുണ്ടായിരുന്ന വിദ്യാർഥികൾ ഇറങ്ങിയോടുകയായിരുന്നു.

കോളേജിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് പരിശോധന നടത്തിയത്. കാറിൽനിന്ന് ഒരു ​ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് വിദ്യാർഥികൾക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. ഓടിരക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

English Summary:

During Onam celebrations at a college in Kondotty, Malappuram, excise officials seized one gram of MDMA from a car belonging to students. The students fled after seeing the excise vehicle parked outside the college. A case has been registered against three identifiable students who are yet to be apprehended.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379463/kondotty-college-onam-mdma-seized-excise)