---
title: "തിക്കും തിരക്കും ഒഴിവാക്കാം..ഓണത്തിന് നാട്ടിലേക്ക് വന്നോളൂ....! യാത്രക്കാർക്കായി മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു"
english_title: "Onam Special Trains Bengaluru Thiruvananthapuram Via Kottayam Stop Timings"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379416/onam-special-trains-bengaluru-thiruvananthapuram-kottayam-route-"
published_at: "2026-08-21T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87c2da7efca_onam-special-trains-bengaluru-thiruvananthapuram-kottayam-route-.jpg"
keywords: ["Onam Special Train", "Bengaluru Thiruvananthapuram", "Railway News"]
---

# തിക്കും തിരക്കും ഒഴിവാക്കാം..ഓണത്തിന് നാട്ടിലേക്ക് വന്നോളൂ....! യാത്രക്കാർക്കായി മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു

> **Lead Summary:** **കൊല്ലം: **ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി ബംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു. ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളിലും ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

## Article Content

**കൊല്ലം: **ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി ബംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു. ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളിലും ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

യശ്വന്ത്പൂർ ജങ്‌ഷൻ – തിരുവനന്തപുരം നോർത്ത് – യശ്വന്ത്പൂർ ജങ്‌ഷൻ എക്സ്പ്രസ് സ്പെഷ്യൽ (06573/06574) വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് സർവീസ് നടത്തുന്നത്. യശ്വന്ത്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളിയാഴ്ച പുറപ്പെടുന്ന 06573-ാം നമ്പർ ട്രെയിൻ ചങ്ങനാശേരിയിൽ രാവിലെ 10.04നും, ചെങ്ങന്നൂരിൽ 10.25നും, മാവേലിക്കരയിൽ 10.37നും, ശാസ്താംകോട്ടയിൽ 11.13നും എത്തി യഥാക്രമം ഒരു മിനിറ്റ് വീതം നിർത്തും.

22ന് തിരുവനന്തപുരത്തുനിന്ന് തിരിക്കുന്ന 06574-ാം നമ്പർ ട്രെയിൻ ശാസ്താംകോട്ടയിൽ വൈകിട്ട് 4.32നും, മാവേലിക്കരയിൽ 5.06നും, ചെങ്ങന്നൂരിൽ 5.18നും, ചങ്ങനാശേരിയിൽ 5.38നും എത്തിച്ചേരും.

എസ്എംവി ബംഗളൂരു – തിരുവനന്തപുരം നോർത്ത് – ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ (06575/06576) ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ശനിയാഴ്ച എസ്എംവി ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന 06575-ാം നമ്പർ ട്രെയിൻ ചങ്ങനാശേരിയിൽ രാവിലെ 6.50നും, ചെങ്ങന്നൂരിൽ 7.15നും, മാവേലിക്കരയിൽ 7.29നും, ശാസ്താംകോട്ടയിൽ 8.10നും എത്തും.

23ന് തിരുവനന്തപുരത്തുനിന്ന് മടങ്ങിപ്പോകുന്ന 06576-ാം നമ്പർ ട്രെയിൻ ശാസ്താംകോട്ടയിൽ പകൽ 1.58നും, മാവേലിക്കരയിൽ 2.33നും, ചെങ്ങന്നൂരിൽ 2.43നും, ചങ്ങനാശേരിയിൽ 3.03നും എത്തിച്ചേരും. ഈ ട്രെയിനുകൾക്ക് 28നും 29നും സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.

English Summary:

Considering Onam rush, Railways has allotted three more special trains between Bengaluru and Thiruvananthapuram via Kottayam. Stops allowed at Changanassery, Chengannur, Mavelikkara and Sasthamkotta. Train No. 06573/06574 Yesvantpur - Thiruvananthapuram North will run on Friday/Saturday, and 06575/06576 SMVT Bengaluru - Thiruvananthapuram North - Bengaluru Cantt will run on Saturday/Sunday including 28th and 29th. Timings for intermediate stations announced.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379416/onam-special-trains-bengaluru-thiruvananthapuram-kottayam-route-)