---
title: "ചെല്ലപ്പൻ അഴിക്കുള്ളിൽ ഇരുന്നോ ...!  ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: വയോധികന് 80 വർഷം കഠിന തടവും 2.60 ലക്ഷം പിഴയും"
english_title: "Kottayam Court Sentences 80 Years Jail To Elderly Man For Sexually Abusing 9 Year Old Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379406/kottayam-court-80-years-jail-elderly-man-minor-sexual-assault"
published_at: "2026-08-21T07:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87aba228970_kottayam-court-80-years-jail-elderly-man-minor-sexual-assault.jpg"
keywords: ["POCSO", "Sexual Assault", "Fast Track Court"]
---

# ചെല്ലപ്പൻ അഴിക്കുള്ളിൽ ഇരുന്നോ ...!  ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: വയോധികന് 80 വർഷം കഠിന തടവും 2.60 ലക്ഷം പിഴയും

> **Lead Summary:** **കോട്ടയം: **കോട്ടയം അയർക്കുന്നത്ത് ഒമ്പത് വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമ കേസിൽ വയോധികന് 80 വർഷം കഠിന തടവിന് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു. പ്രതി അയർക്കുന്നം മഹാത്മാഗാന്ധി കോളനി പരിസരം സ്വദേശി ചെല്ലപ്പൻ മാധവനാണ് ശിക്ഷിക്കപ്പെട്ടത്.

## Article Content

**കോട്ടയം: **കോട്ടയം അയർക്കുന്നത്ത് ഒമ്പത് വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമ കേസിൽ വയോധികന് 80 വർഷം കഠിന തടവിന് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു. പ്രതി അയർക്കുന്നം മഹാത്മാഗാന്ധി കോളനി പരിസരം സ്വദേശി ചെല്ലപ്പൻ മാധവനാണ് ശിക്ഷിക്കപ്പെട്ടത്.

തടവിന് പുറമെ 2.60 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്കൊപ്പം പട്ടിക ജാതി-പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് വിധി.2025 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തിന് ശേഷമാണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.വിചാരണ പൂർത്തിയാക്കിയ കോടതി പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പരിശോധിച്ചാണ് ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നതിന്റെ ഭാഗമായാണ് ഫാസ്റ്റ് ട്രാക്ക് കോടതി വേഗത്തിൽ വിചാരണ പൂർത്തിയാക്കിയത്.

ശിക്ഷാ വിധി കേട്ട് കോടതി മുറിയിൽ ഉണ്ടായിരുന്ന ഇരയുടെ കുടുംബം ആശ്വാസം പ്രകടിപ്പിച്ചു. പോക്സോ കേസുകളിൽ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിന് കോടതികളും പൊലീസും ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ അറിയിച്ചു.

**English Summary**

An Erattupetta Fast Track Special Court sentenced Chellappan Madhavan, a native of Ayarkunnam Mahatma Gandhi Colony, to 80 years rigorous imprisonment and a fine of Rs 2.60 lakh for sexually assaulting a 9-year-old girl. The incident occurred on April 28, 2025. The court convicted him under the POCSO Act and the SC/ST Prevention of Atrocities Act. After examining prosecution evidence and witness statements, the court delivered the verdict. The case was handled swiftly by the fast track court to ensure timely justice for minors. The victim's family expressed relief at the judgment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379406/kottayam-court-80-years-jail-elderly-man-minor-sexual-assault)