---
title: "കളിക്കിടെ ദുരന്തം: ഗാരിജിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറിൽ കഴുത്ത് കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം"
english_title: "7 Year Old Boy Dies After Neck Gets Stuck In Bus Hydraulic Door In Vadodara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379396/vadodara-7-year-old-boy-dies-bus-door-accident"
published_at: "2026-08-20T23:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a873aa992471_child_death.jpg"
keywords: ["Child Death", "Bus Accident", "Hydraulic Door"]
---

# കളിക്കിടെ ദുരന്തം: ഗാരിജിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറിൽ കഴുത്ത് കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **വഡോദര: ഗുജറാത്തിലെ** വഡോദരയിൽ ഗാരിജിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറിനുള്ളിൽ കഴുത്ത് കുടുങ്ങി 7 വയസുകാരൻ മരിച്ചു. ദിവ്യേഷ് റത്വ എന്ന കുട്ടിയാണ് മരിച്ചത്. പോലീസിന്റെ വിവരം അനുസരിച്ച് ഗാരിജിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി നിർത്തിയിട്ടിരുന്ന ബസിനുള്ളിലേക്ക് കയറുകയായിരുന്നു. ഈ സമയം ബസിന്റെ വാതിൽ പെട്ടെന്ന് അടയുകയും കുട്ടിയുടെ കഴുത്ത് വാതിലിനിടയിൽ കുടുങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

## Article Content

**വഡോദര: ഗുജറാത്തിലെ** വഡോദരയിൽ ഗാരിജിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറിനുള്ളിൽ കഴുത്ത് കുടുങ്ങി 7 വയസുകാരൻ മരിച്ചു. ദിവ്യേഷ് റത്വ എന്ന കുട്ടിയാണ് മരിച്ചത്. പോലീസിന്റെ വിവരം അനുസരിച്ച് ഗാരിജിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി നിർത്തിയിട്ടിരുന്ന ബസിനുള്ളിലേക്ക് കയറുകയായിരുന്നു. ഈ സമയം ബസിന്റെ വാതിൽ പെട്ടെന്ന് അടയുകയും കുട്ടിയുടെ കഴുത്ത് വാതിലിനിടയിൽ കുടുങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഗാരിജിന് പിന്നിലെ ക്വാർട്ടേഴ്സിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന ദമ്പതികളുടെ മകനാണ് ദിവ്യേഷ്. ക്വാർട്ടേഴ്സിന് സമീപത്ത് കളിക്കുകയായിരുന്നു കുട്ടി. കുറച്ചുനേരം കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഗാരിജിലെ ബസിനുള്ളിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെക്കുറിച്ച് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അഭിഷേക് ഗുപ്ത പ്രതികരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് അദ്ദേഹം അറിയിച്ചു. കുട്ടി എങ്ങനെയാണ് ബസിനുള്ളിൽ കയറിയതെന്നും ഹൈഡ്രോളിക് ഡോർ എങ്ങനെ പ്രവർത്തിച്ചു എന്നതും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ കുട്ടികൾ കളിക്കാൻ കയറുന്നത് അപകടകരമാണെന്ന് നേരത്തെയും മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും അശ്രദ്ധയും കാരണം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. ദിവ്യേഷിന്റെ മരണം പ്രദേശത്ത് വലിയ ദുഃഖമാണ് ഉണ്ടാക്കിയത്.

കുട്ടിയുടെ മാതാപിതാക്കളും സഹപ്രവർത്തകരും ദുഃഖത്തിലാണ്. അപകടത്തെ തുടർന്ന് ഗാരിജിലെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായിട്ടുണ്ട്.

**English Summary**

A 7-year-old boy, Divyesh Rathwa, died in Vadodara, Gujarat, after his neck got stuck in the hydraulic door of a bus parked in a garage. According to police, the child, who was playing near the garage and living in quarters behind it with his working parents, entered the parked bus. The door suddenly closed, trapping his neck. He was found during a search after he went missing and was rushed to hospital but did not survive. Deputy Police Commissioner Abhishek Gupta said a case of unnatural death has been registered and an investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379396/vadodara-7-year-old-boy-dies-bus-door-accident)