---
title: "പോയത് എങ്ങോട്ട് ....? വൈകീട്ട് ഇറങ്ങിപ്പോയവർ മടങ്ങിയെത്തിയില്ല; ശ്രീചിത്ര പുവർ ഹോമിൽനിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി"
english_title: "Two Girls Aged 14 And 16 Go Missing From Sreechitra Poor Home Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379393/thiruvananthapuram-two-girls-missing-sreechitra-poor-home"
published_at: "2026-08-20T22:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8731dcb9be4_missing.jpg"
keywords: ["Missing Case", "Sreechitra Poor Home", "Missing Girls", "Vanchiyoor Police", "Thiruvananthapuram Missing"]
---

# പോയത് എങ്ങോട്ട് ....? വൈകീട്ട് ഇറങ്ങിപ്പോയവർ മടങ്ങിയെത്തിയില്ല; ശ്രീചിത്ര പുവർ ഹോമിൽനിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി

> **Lead Summary:** **തിരുവനന്തപുരം: ** ശ്രീചിത്ര പുവർ ഹോമിൽ നിന്ന് 14, 16 വയസുള്ള രണ്ട് പെൺകുട്ടികളെ കാണാനില്ല. വ്യാഴാഴ്ച വൈകീട്ടോടെയാണ് കുട്ടികൾ ഇറങ്ങിപ്പോയത്. കിളിമാനൂർ, പേട്ട സ്വദേശികളാണ് ഇവർ. വൈകീട്ട് പുറത്തുപോയ കുട്ടികൾ പിന്നീട് മടങ്ങിയെത്തിയില്ല. ഇതോടെ സംശയം തോന്നിയ ഹോം അധികൃതർ വഞ്ചിയൂർ പോലീസിനെ വിവരം അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ** ശ്രീചിത്ര പുവർ ഹോമിൽ നിന്ന് 14, 16 വയസുള്ള രണ്ട് പെൺകുട്ടികളെ കാണാനില്ല. വ്യാഴാഴ്ച വൈകീട്ടോടെയാണ് കുട്ടികൾ ഇറങ്ങിപ്പോയത്. കിളിമാനൂർ, പേട്ട സ്വദേശികളാണ് ഇവർ. വൈകീട്ട് പുറത്തുപോയ കുട്ടികൾ പിന്നീട് മടങ്ങിയെത്തിയില്ല. ഇതോടെ സംശയം തോന്നിയ ഹോം അധികൃതർ വഞ്ചിയൂർ പോലീസിനെ വിവരം അറിയിച്ചു.

സംഭവത്തിൽ വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കുട്ടികൾ ഇറങ്ങിപ്പോകാനുള്ള കാരണം സംബന്ധിച്ച് അധികൃതർക്ക് വ്യക്തതയില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

**English Summary**

Two girls aged 14 and 16 have gone missing from Sreechitra Poor Home in Thiruvananthapuram. The girls, natives of Kilimanoor and Petta, left the home on Thursday evening and did not return. Home authorities alerted Vanchiyoor Police after noticing their absence. Police have registered a case and begun an investigation. The reason for the girls leaving is not yet clear. CCTV footage from the premises is being examined as part of the probe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379393/thiruvananthapuram-two-girls-missing-sreechitra-poor-home)