---
title: "മുഖ്യമന്ത്രി ഒടുവിൽ വഴങ്ങി; മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രൻ"
english_title: "Bindu Krishna Gets Sharath Chandran As Private Secretary After 3 Months"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379391/bindu-krishna-private-secretary-sharath-chandran"
published_at: "2026-08-20T22:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87309617947_bindu-krishna-private-secretary-sharath-chandran.jpg"
keywords: ["Bindu Krishna", "Sharath Chandran", "Kerala Cabinet", "Private Secretary", "KC Venugopal"]
---

# മുഖ്യമന്ത്രി ഒടുവിൽ വഴങ്ങി; മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രൻ

> **Lead Summary:** **തിരുവനന്തപുരം: **വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. സർക്കാർ അധികാരത്തിലേറി മൂന്ന് മാസത്തിന് ശേഷമാണ് മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയായി ചുമതല ലഭിക്കുന്നത്. മന്ത്രി നിർദ്ദേശിച്ച ശരത് ചന്ദ്രനെ തന്നെയാണ് പിഎസ് ആയി നിയമിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. സർക്കാർ അധികാരത്തിലേറി മൂന്ന് മാസത്തിന് ശേഷമാണ് മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയായി ചുമതല ലഭിക്കുന്നത്. മന്ത്രി നിർദ്ദേശിച്ച ശരത് ചന്ദ്രനെ തന്നെയാണ് പിഎസ് ആയി നിയമിച്ചിരിക്കുന്നത്.

ശരത് ചന്ദ്രന്റെ നിയമനം സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രി ബിന്ദു കൃഷ്ണ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന്റെ പേര് നിർദ്ദേശിച്ചിരുന്നു. ഓഫീസ് വഴി മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ നേരിട്ടും ബിന്ദു കൃഷ്ണ മുഖ്യമന്ത്രിയെ ആവശ്യം അറിയിച്ചു. എന്നിട്ടും മുഖ്യമന്ത്രി വഴങ്ങിയില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വാർത്താസമ്മേളനത്തിൽ പലതവണ മാധ്യമപ്രവർത്തകർ പിഎസ് നിയമനം നടക്കാത്തതിനെ കുറിച്ച് ബിന്ദു കൃഷ്ണയോട് ചോദ്യമുന്നയിച്ചിരുന്നു. എന്നാൽ മന്ത്രി അക്കാര്യത്തിൽ മറുപടി നൽകിയിരുന്നില്ല.

സംഭവം വിവാദമായതോടെ ഡൽഹിയിൽ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമന തീരുമാനമുണ്ടായത്. സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രൻ.

കെ.സി. വേണുഗോപാൽ എംഎൽഎ ആയിരുന്ന കാലത്ത് പിഎയായും മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫുമായിരുന്നു. കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ശരത് ചന്ദ്രൻ. ഇതാണ് നിയമനത്തിന് വൈകാൻ കാരണമായതെന്ന വിമർശനം ഉയർന്നിരുന്നു.

**English Summary**

Women and Child Development Minister Bindu Krishna has been appointed a Private Secretary three months after taking office. The government has appointed Sharath Chandran, the name recommended by the Minister, to the post. The Chief Minister has signed the order. Bindu Krishna had proposed Sharath Chandran's name soon after swearing-in and had also raised it directly with the Chief Minister. The delay had drawn media attention. Following a meeting between the Chief Minister and AICC General Secretary K.C. Venugopal in Delhi, the appointment was cleared. Sharath Chandran, a Special Secretary-rank officer, was earlier PA to Venugopal as MLA and staff when he was a minister.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379391/bindu-krishna-private-secretary-sharath-chandran)