---
title: "കുടുംബം വിശ്വസിച്ച അയൽവാസി ചതിച്ചു! അഞ്ചാം ക്ലാസുകാരിക്ക് നേരെ ഒരു വർഷത്തിലേറെ നീണ്ട പീഡനം; 40കാരന് 29 വർഷം കഠിനതടവും പിഴയും"
english_title: "Adoor Court Sentences Man To 29 Years For Sexual Assault Of Class 5 Girl In Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379387/pathanamthitta-court-sentences-man-29-years-class-5-assault"
published_at: "2026-08-20T21:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8723e72424f_pathanamthitta-court-sentences-man-29-years-class-5-assault.jpg"
keywords: ["POCSO Case", "Adoor Court", "Child Sexual Assault", "Sentencing"]
---

# കുടുംബം വിശ്വസിച്ച അയൽവാസി ചതിച്ചു! അഞ്ചാം ക്ലാസുകാരിക്ക് നേരെ ഒരു വർഷത്തിലേറെ നീണ്ട പീഡനം; 40കാരന് 29 വർഷം കഠിനതടവും പിഴയും

> **Lead Summary:** **പത്തനംതിട്ട: **അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും വിധിച്ചു. പന്തളം തോന്നല്ലൂർ പുതിയയ്യത്തു കിഴക്കേതിൽ അനീഷ് നെയാണ് അടൂർ അതിവേ​ഗ കോടതി ജഡ്ജി ടി. മഞ്ജിത് ശിക്ഷിച്ചത്. 2024 മുതലാണ് പെൺകുട്ടി പീഡനത്തിനിരയായത്.

## Article Content

**പത്തനംതിട്ട: **അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും വിധിച്ചു. പന്തളം തോന്നല്ലൂർ പുതിയയ്യത്തു കിഴക്കേതിൽ അനീഷ് നെയാണ് അടൂർ അതിവേ​ഗ കോടതി ജഡ്ജി ടി. മഞ്ജിത് ശിക്ഷിച്ചത്. 2024 മുതലാണ് പെൺകുട്ടി പീഡനത്തിനിരയായത്.

ഒരു വർഷത്തിലേറെക്കാലം ഇയാളിൽനിന്നും കുട്ടി പലതവണ പീഡനം നേരിട്ടതായി പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ചാണ് പ്രതി പീഡിപ്പിച്ചതെന്നാണ് കേസ്. കേസിൽ പന്തളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ടി.ഡി. പ്രജീഷ് എഫ്ഐആ‍ർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

എസ്ഐ അനീഷ് ഏബ്രഹാം, എഎസ്ഐ ഷൈൻ ബി, എസ്.സി.പി.ഒ. അൻവർഷ എസ്. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു.

പ്രതി ഭാഗത്തുനിന്നും നാല് സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി.പ്രതി പിഴ അടയ്ക്കുകയാണെങ്കിൽ ആ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീ​ഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു.

**English Summary**

An Adoor Fast Track Court sentenced Aneesh, 40, from Thonnaloor, Pandalam, to 29 years rigorous imprisonment and a fine of Rs 1,36,000 for sexually assaulting a Class 5 girl in Pathanamthitta. The court directed that the fine, if paid, be given to the survivor through the District Legal Services Authority. According to prosecution, the assault occurred multiple times from 2024 in a shed near the girl's house. Inspector T.D. Prajeesh had registered the FIR and filed the chargesheet. During trial, 15 prosecution witnesses and 23 documents were presented. Special Public Prosecutor Adv. Smita John P appeared for the prosecution.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379387/pathanamthitta-court-sentences-man-29-years-class-5-assault)