---
title: "കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി വിയ്യൂർ ജയിലിലേക്ക് മാറ്റി"
english_title: "Notorious Gangster Maradu Aneesh Arrested In Kerala, Booked Under KAPPA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379382/maradu-aneesh-arrested-kappa-viyyur-jail"
published_at: "2026-08-20T20:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8716aaea97b_maradu-aneesh-arrested-kappa-viyyur-jail.jpg"
keywords: ["Maradu Aneesh", "KAPPA", "Nedumbassery Police", "Gangster", "Viyyur Jail"]
---

# കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി വിയ്യൂർ ജയിലിലേക്ക് മാറ്റി

> **Lead Summary:** **തൃശ്ശൂർ: **കുപ്രസിദ്ധ ഗുണ്ടയായ മരട് അനീഷിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അനീഷിനെതിരെ നിരവധി കേസുകളിൽ അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നു. കഴിഞ്ഞ മാസം കൊച്ചിയിലെ സ്പായിൽ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഏറ്റവും ഒടുവിൽ കേസെടുത്തത്.ഏറെ നാളായി അനീഷ് കൊച്ചിയിൽ ഉണ്ടായിരുന്നെങ്കിലും അറസ്റ്റ് നടപടികളിലേക്ക് കടന്നിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

## Article Content

**തൃശ്ശൂർ: **കുപ്രസിദ്ധ ഗുണ്ടയായ മരട് അനീഷിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അനീഷിനെതിരെ നിരവധി കേസുകളിൽ അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നു. കഴിഞ്ഞ മാസം കൊച്ചിയിലെ സ്പായിൽ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഏറ്റവും ഒടുവിൽ കേസെടുത്തത്.ഏറെ നാളായി അനീഷ് കൊച്ചിയിൽ ഉണ്ടായിരുന്നെങ്കിലും അറസ്റ്റ് നടപടികളിലേക്ക് കടന്നിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ ജനുവരിയിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പുറത്തിറങ്ങിയിരുന്നു. ഇതിനിടയിലാണ് കൊച്ചിയിലെ സ്പായിൽ കയറി ഭീഷണി മുഴക്കിയത്. ഈ കേസുമായി ബന്ധപ്പെട്ട് അനീഷിനായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ അനീഷ് മൈസൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.

കേരളത്തിൽ മാത്രം അനീഷിനെതിരെ അൻപതിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലും കർണാടകയിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കർണാടകയിൽ അഞ്ചും തമിഴ്നാട്ടിൽ മൂന്നും കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം കേസുകളും വധശ്രമവുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് പറയുന്നു.

അനീഷിനെ അറസ്റ്റ് ചെയ്യാൻ തമിഴ്നാട് പൊലീസ് മുൻപ് ശ്രമം നടത്തിയിരുന്നു. അന്ന് അനീഷിനെ വ്യാജ ഏറ്റുമുട്ടലിൽ വധിക്കാനാണ് ശ്രമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതായി പൊലീസ് രേഖകളിൽ പറയുന്നു. അനീഷിന്റെ അനുയായിയായിരുന്ന സിനോജ് 2021-ൽ ദിണ്ടിഗലിൽ വച്ച് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

തമിഴ്നാട്ടിലെ ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലായിരുന്നു അത്. ഈ കേസിൽ ഉൾപ്പെട്ടിരുന്ന തൈക്കൂടം സ്വദേശിയായ പ്രതീഷ് ഇക്കഴിഞ്ഞ ഒക്ടോബറിൽ തമിഴ്നാട് ജയിലിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം തന്നെ കൊലപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി അനീഷ് ആരോപിച്ചിരുന്നതായും പൊലീസ് പറയുന്നു.

**English Summary**

Notorious gangster Maradu Aneesh was arrested by Nedumbassery Police and booked under KAPPA. He has been shifted to Viyyur Central Jail. Police said multiple arrest warrants were pending against him, including a case registered last month for allegedly threatening staff at a spa in Kochi. Aneesh had attempted to flee to Mysuru after the case was registered. He has over 50 cases in Kerala and additional cases in Tamil Nadu and Karnataka, mostly related to attempt to murder. Police sources said Aneesh feared for his life after an associate was killed in a 2021 encounter and another accused died in jail last October.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379382/maradu-aneesh-arrested-kappa-viyyur-jail)