---
title: "‘വഞ്ചിച്ചതിനാൽ കൊന്നു, ഞാനും മരിക്കുന്നു...’; ബാങ്ക് മാനേജറായ ഭാര്യയെയും സഹോദരിയെയും വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്‌ത്‌ യുവാവ് "
english_title: "Lucknow Bank Manager Divya Mishra Murdered By Husband Manas Vajpayee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379376/lucknow-bank-manager-divya-mishra-murdered-by-husband-manas-vajpayee"
published_at: "2026-08-20T19:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e28d09f18c_hassan-man-kills-wife-makes-video-call-commits-suicide-karnataka.jpg"
keywords: ["Lucknow Crime News", "Murder Case", "Suicide Case"]
---

# ‘വഞ്ചിച്ചതിനാൽ കൊന്നു, ഞാനും മരിക്കുന്നു...’; ബാങ്ക് മാനേജറായ ഭാര്യയെയും സഹോദരിയെയും വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്‌ത്‌ യുവാവ് 

> **Lead Summary:** **ലക്നൗ: **ലക്നൗവിൽ ബാങ്ക് മാനേജരായ ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം സഹോദരിയെയും കൊലപ്പെടുത്തി ബാങ്ക് ജീവനക്കാരനായ ഭർത്താവ് ആത്മഹത്യ ചെയ്തു. സ്വകാര്യ ബാങ്കിന്റെ ഗോമതി നഗർ ശാഖയിലെ റിലേഷൻഷിപ്പ് മാനേജരായ ദിവ്യ മിശ്രയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മാനസ് വാജ്‌പേയിയാണ് ഭാര്യയെയും സ്വന്തം സഹോദരിയായ ഷീബയെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സംഭവത്തിനു ശേഷം ഇതിന്റെ കാരണങ്ങൾ വിവരിച്ച് ഇയാൾ വാട്‌സാപ്പിൽ സ്റ്റാറ്റസ് പങ്കുവെച്ചതായും പോലീസ് വ്യക്തമാക്കുന്നു.

## Article Content

**ലക്നൗ: **ലക്നൗവിൽ ബാങ്ക് മാനേജരായ ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം സഹോദരിയെയും കൊലപ്പെടുത്തി ബാങ്ക് ജീവനക്കാരനായ ഭർത്താവ് ആത്മഹത്യ ചെയ്തു. സ്വകാര്യ ബാങ്കിന്റെ ഗോമതി നഗർ ശാഖയിലെ റിലേഷൻഷിപ്പ് മാനേജരായ ദിവ്യ മിശ്രയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മാനസ് വാജ്‌പേയിയാണ് ഭാര്യയെയും സ്വന്തം സഹോദരിയായ ഷീബയെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സംഭവത്തിനു ശേഷം ഇതിന്റെ കാരണങ്ങൾ വിവരിച്ച് ഇയാൾ വാട്‌സാപ്പിൽ സ്റ്റാറ്റസ് പങ്കുവെച്ചതായും പോലീസ് വ്യക്തമാക്കുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയിൽ ഭാര്യ ജോലി ചെയ്യുന്ന ബാങ്കിന് മുന്നിലെത്തിയ മാനസ് വാജ്‌പേയി, ദിവ്യയെ പുറത്തേക്ക് വിളിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു. കൃത്യത്തിനു ശേഷം ഹുസാരിയയിലുള്ള വീട്ടിലെത്തി സഹോദരി ഷീബയെയും വെടിവെച്ചുകൊന്ന ഇയാൾ തുടർന്ന് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

> "വഞ്ചിച്ചതിനാലാണ് ഭാര്യയെ കൊന്നത്. സഹോദരിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കും. ഭാര്യയുടെ സഹോദരി പ്രഗ്യയ്ക്കും അളിയൻ ഭരതിനും എല്ലാ കാര്യങ്ങളും അറിയാം" എന്ന് മാനസ് വാട്‌സാപ്പ് സ്റ്റാറ്റസിൽ കുറിച്ചിരുന്നതായി പോലീസ് അറിയിച്ചു. എന്നാൽ സഹോദരിയെ കൊലപ്പെടുത്തിയതിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.

ദമ്പതികൾക്കിടയിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായും ഇവരുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണെന്നും അഡീഷനൽ ഡപ്യൂട്ടി പോലീസ് കമ്മിഷണർ അമോൽ മുർകുട്ട് പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിനായി അഞ്ച് പോലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും അധികൃതർ അറിയിച്ചു.

**English Summary:**

In Lucknow, a bank employee named Manas Vajpayee shot and killed his wife, Divya Mishra, a bank relationship manager, outside her office in Gomti Nagar. He then went home to Husaria, killed his sister Sheeba, and died by suicide. Before killing his sister and himself, Manas posted a WhatsApp status claiming his wife betrayed him. Additional Deputy Commissioner of Police Amol Murkut stated that the couple had marital disputes

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379376/lucknow-bank-manager-divya-mishra-murdered-by-husband-manas-vajpayee)