---
title: "ഓണപ്പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ്ജ്; നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി"
english_title: "Police Allegedly Beat Punnaood HSS Students In Thiruvananthapuram, SFI Protests"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379374/punnamood-hss-students-allegedly-beaten-by-police-nemom"
published_at: "2026-08-20T19:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a870530d8f13_punnamood-hss-students-allegedly-beaten-by-police-nemom.jpg"
keywords: ["Punnaood HSS", "Nemom Police", "Student Assault", "SFI Protest"]
---

# ഓണപ്പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ്ജ്; നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി

> **Lead Summary:** **തിരുവനന്തപുരം: **പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ നേമം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദനം നടത്തിയതായി പരാതി. സിവിൽ വസ്ത്രത്തിൽ എത്തിയ പൊലീസാണ് വിദ്യാർഥികളെ മർദിച്ചതെന്നാണ് ആരോപണം. ഓണപരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ ചെറിയ സംഘർഷം ഉണ്ടായിരുന്നതായി പറയുന്നു.

## Article Content

**തിരുവനന്തപുരം: **പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ നേമം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദനം നടത്തിയതായി പരാതി. സിവിൽ വസ്ത്രത്തിൽ എത്തിയ പൊലീസാണ് വിദ്യാർഥികളെ മർദിച്ചതെന്നാണ് ആരോപണം. ഓണപരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ ചെറിയ സംഘർഷം ഉണ്ടായിരുന്നതായി പറയുന്നു.

എന്നാൽ ഈ പ്രശ്നം അപ്പോൾ തന്നെ പരിഹരിക്കപ്പെടുകയും വിദ്യാർഥികൾ അവിടെ നിന്നും പിരിഞ്ഞു പോകുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. ഇതിനുശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. സംഘർഷവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളായ വിദ്യാർഥികളെയാണ് പൊലീസ് ക്രൂരമായി മർദിച്ചതെന്ന് പരാതിക്കാർ ആരോപിക്കുന്നു.

മർദനമേറ്റ കുട്ടികളുടെ ശരീരത്തിൽ ലാത്തി കൊണ്ടുള്ള അടിയേറ്റ പാടുകളുണ്ടെന്നും ആരോപണമുണ്ട്.പരിക്കേറ്റ വിദ്യാർഥികൾ നിലവിൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സംഭവത്തിൽ മർദനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തി.

വലിയ പ്രതിഷേധമാണ് സംഘടന സംഘടിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾക്ക് പരാതി നൽകുമെന്നും എസ്എഫ്ഐ അറിയിച്ചു. പരാതിയെക്കുറിച്ച് നേമം പൊലീസിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

**English Summary**

Students of Punnaood Higher Secondary School in Thiruvananthapuram alleged that officials from Nemom Police Station in civil dress assaulted them. According to the complaint, a minor clash occurred among students after the Onam exams and was resolved, with students dispersing. Later, police arrived and allegedly beat students who were not involved. Injured students are undergoing treatment in hospital. SFI staged a protest demanding strict action against the officers and said they would file complaints with the Police Commissioner and other departments. The police have not issued an official statement yet.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379374/punnamood-hss-students-allegedly-beaten-by-police-nemom)