---
title: "'എംഎൽഎ ആശുപത്രിയിൽ, സഹായം വേണം'; കാട്ടാക്കട എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് എന്ന് ചമഞ്ഞ് തട്ടിപ്പ്, മൂന്നുപേർ അറസ്റ്റിൽ"
english_title: "Three Arrested In Thiruvananthapuram For Impersonating MLA MR Baiju's Staff"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379371/kattakkada-mla-impersonation-fraud-3-arrested"
published_at: "2026-08-20T19:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8702a2dfc76_kattakkada-mla-impersonation-fraud-3-arrested.jpg"
keywords: ["Kattakkada MLA", "MR Baiju", "Personal Staff Fraud", "Impersonation"]
---

# 'എംഎൽഎ ആശുപത്രിയിൽ, സഹായം വേണം'; കാട്ടാക്കട എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് എന്ന് ചമഞ്ഞ് തട്ടിപ്പ്, മൂന്നുപേർ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: **കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് എന്ന് വ്യാജേന ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് , വിനീത് , സുരേഷ് എന്നിവരാണ് പിടിയിലായത്. എംഎൽഎ ആശുപത്രിയിലാണെന്നും അടിയന്തര സഹായം വേണമെന്നും പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

## Article Content

**തിരുവനന്തപുരം: **കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് എന്ന് വ്യാജേന ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് , വിനീത് , സുരേഷ് എന്നിവരാണ് പിടിയിലായത്. എംഎൽഎ ആശുപത്രിയിലാണെന്നും അടിയന്തര സഹായം വേണമെന്നും പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

എംഎൽഎയുടെ പേരിൽ ഒരു വ്യാപാരിയിൽ നിന്ന് 1000 രൂപ ഇവർ കൈക്കലാക്കിയതായി പൊലീസ് പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംഎൽഎ കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികൾ എംഎൽഎയുടെ പേരും പേഴ്സണൽ സ്റ്റാഫ് എന്ന പദവിയും ഉപയോഗിച്ച് വിശ്വാസം നേടിയാണ് പണം തട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പരാതികൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ജനപ്രതിനിധികളുടെ പേരിൽ ഫോണിലൂടെയോ നേരിട്ടോ പണം ആവശ്യപ്പെടുന്നവരോട് ജാഗ്രത പാലിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

**English Summary**

Three people were arrested in Kattakkada for impersonating the personal staff of MLA M.R. Baiju and committing fraud. Police identified the accused as Rajesh, 43, Vineeth, 38, and Suresh, 41. They allegedly claimed the MLA was hospitalized and needed urgent help, and collected Rs 1,000 from a trader in the MLA's name. After the MLA lodged a complaint, a team led by the Kattakkada DySP arrested the trio. Police said they used the MLA’s name and position to gain trust. They were produced in court and remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379371/kattakkada-mla-impersonation-fraud-3-arrested)