---
title: "'അദ്ദേഹം അങ്ങനെ പറഞ്ഞതിൽ സങ്കടം, കലാകാരന്മാർക്ക് കരുതൽ വേണം'; പുലിക്കളി വിമർശനത്തിൽ വി കെ ശ്രീരാമനോട് യോജിപ്പില്ലെന്ന് സുരേഷ് ഗോപി എംപി "
english_title: " Suresh Gopi Disagrees With VK Sriraman's Pulikali Criticism"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379364/suresh-gopi-disagrees-vk-sriraman-pulikali-criticism"
published_at: "2026-08-20T17:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86f19671bdf_suresh-gopi-disagrees-vk-sriraman-pulikali-criticism.jpg"
keywords: ["Suresh Gopi", "VK Sriraman", "Pulikali", "Thrissur News"]
---

# 'അദ്ദേഹം അങ്ങനെ പറഞ്ഞതിൽ സങ്കടം, കലാകാരന്മാർക്ക് കരുതൽ വേണം'; പുലിക്കളി വിമർശനത്തിൽ വി കെ ശ്രീരാമനോട് യോജിപ്പില്ലെന്ന് സുരേഷ് ഗോപി എംപി 

> **Lead Summary:** തൃശൂർ: പുലിക്കളിയെ സംബന്ധിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ നടത്തിയ വിമർശനത്തോട് യോജിപ്പില്ലെന്ന് തൃശൂർ എംപി സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം അങ്ങനെ പറഞ്ഞതിൽ സങ്കടം ഉണ്ടെന്നും അദ്ദേഹം അങ്ങനെ പറയുമെന്ന് വിചാരിച്ചില്ലെന്നും എംപി പ്രതികരിച്ചു.

## Article Content

തൃശൂർ: പുലിക്കളിയെ സംബന്ധിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ നടത്തിയ വിമർശനത്തോട് യോജിപ്പില്ലെന്ന് തൃശൂർ എംപി സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം അങ്ങനെ പറഞ്ഞതിൽ സങ്കടം ഉണ്ടെന്നും അദ്ദേഹം അങ്ങനെ പറയുമെന്ന് വിചാരിച്ചില്ലെന്നും എംപി പ്രതികരിച്ചു.

പുലിക്കളി കലാകാരന്മാർ പ്രത്യേക വിഭാഗമാണെന്നും അവർ അത്രയും ത്യാഗം സഹിക്കുന്നുണ്ടെന്നും അവർക്ക് കരുതൽ വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നുമായിരുന്നു വി കെ ശ്രീരാമന്റെ വിമർശനം.

കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ലെന്നും നാട്യശാസ്ത്രത്തിൽ ഈ കുംഭകുലുക്കിക്കളിയെ ശാർദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചിരുന്നു.

വി കെ ശ്രീരാമന്റെ പരാമർശത്തിനെതിരെ പുലിക്കളി സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ശ്രീരാമൻ നടത്തിയത് ബോഡി ഷേമിങ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം പ്രതികരിച്ചു.

ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണമായ പുലിക്കളിക്ക് തൃശൂരിൽ വലിയ പ്രാധാന്യമാണുള്ളത്. കലാകാരന്മാരുടെ ആഴ്ചകളോളമുള്ള പരിശീലനവും ശരീരത്തിലെ വർണചിത്രങ്ങളും കൊണ്ടാണ് പുലിക്കളി അവതരിപ്പിക്കുന്നത്. ഇത്തരമൊരു പരമ്പരാഗത കലാരൂപത്തെ വിമർശിച്ചതാണ് വിവാദത്തിന് കാരണമായത്.

**English Summary:**

> Thrissur MP Suresh Gopi said he disagrees with actor and writer VK Sriraman's criticism of Pulikali. Suresh Gopi expressed sadness over the remarks and said Pulikali artists are a special group who make great sacrifices and deserve care. Sriraman had called Pulikali a "bodily deformity" and "obscenity" in a Facebook post. Pulikali groups have protested, with Ayyanthole Pulikali Desam saying Sriraman's comments amounted to body shaming.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379364/suresh-gopi-disagrees-vk-sriraman-pulikali-criticism)