---
title: "കേരളത്തിൽ മഴ വീണ്ടും തകർത്തുപെയ്യും! ഞായറാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു"
english_title: "Kerala Rain Alert Yellow Alert Sunday Monday Heavy Rain IMD"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379354/kerala-rain-yellow-alert-sunday-monday-imd"
published_at: "2026-08-20T16:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86decd98729_kerala-rain-yellow-alert-sunday-monday-imd.jpg"
keywords: ["Kerala Rain", "Yellow Alert", "Heavy Rain", "Weather Update"]
---

# കേരളത്തിൽ മഴ വീണ്ടും തകർത്തുപെയ്യും! ഞായറാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലുമാണ് മഞ്ഞ അലർട്ട്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഞായറാഴ്ച വരെ മറ്റ് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

English Summary:

The IMD has predicted that weak monsoon in Kerala will strengthen from Sunday. Yellow alert has been issued for Kozhikode, Kannur and Kasaragod on Sunday, and Pathanamthitta, Kottayam, Idukki, Ernakulam and Thrissur on Monday. Heavy rain is defined as 64.5 mm to 115.5 mm in 24 hours. No alerts issued till Sunday in other districts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379354/kerala-rain-yellow-alert-sunday-monday-imd)