---
title: "ഓണത്തിന് സദ്യ വട്ടങ്ങൾ പൊടിപൊടിക്കാൻ ഒരു കിടിലൻ 'നെല്ലിക്ക അച്ചാർ' തയ്യാറാക്കിയാലോ?"
english_title: "Tasty Nellikka Achar Recipe Kerala Style Gooseberry Pickle Easy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379339/tasty-nellikka-achar-recipe-kerala-style"
published_at: "2026-08-20T14:58:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86c92f3cbde_tasty-nellikka-achar-recipe-kerala-style.jpg"
keywords: ["Nellikka Achar", "Gooseberry Pickle", "Pickle Recipe", "Onam Special Food"]
---

# ഓണത്തിന് സദ്യ വട്ടങ്ങൾ പൊടിപൊടിക്കാൻ ഒരു കിടിലൻ 'നെല്ലിക്ക അച്ചാർ' തയ്യാറാക്കിയാലോ?

> **Lead Summary:** ** **രുചികരവും ആരോഗ്യകരവുമായ വിഭവങ്ങളിൽ എക്കാലത്തും മുൻപിൽ നിൽക്കുന്ന ഒന്നാണ് നെല്ലിക്ക അച്ചാർ. മലയാളികളുടെ ഊണ് മേശയെ കൂടുതൽ സമ്പന്നമാക്കുന്നതിൽ അച്ചാറുകൾക്ക് വലിയൊരു സ്ഥാനമുണ്ട്. സദ്യവട്ടങ്ങളിലും സാധാരണ ദിവസങ്ങളിലെ ഭക്ഷണത്തിലും ഒരുപോലെ ഇടംനേടുന്ന ഈ രുചിക്കൂട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

## Article Content

** **രുചികരവും ആരോഗ്യകരവുമായ വിഭവങ്ങളിൽ എക്കാലത്തും മുൻപിൽ നിൽക്കുന്ന ഒന്നാണ് നെല്ലിക്ക അച്ചാർ. മലയാളികളുടെ ഊണ് മേശയെ കൂടുതൽ സമ്പന്നമാക്കുന്നതിൽ അച്ചാറുകൾക്ക് വലിയൊരു സ്ഥാനമുണ്ട്. സദ്യവട്ടങ്ങളിലും സാധാരണ ദിവസങ്ങളിലെ ഭക്ഷണത്തിലും ഒരുപോലെ ഇടംനേടുന്ന ഈ രുചിക്കൂട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

**ചേരുവകൾ:**

***നെല്ലിക്ക - അരക്കിലോ***

***പച്ചമുളക് - 5-6 എണ്ണം***

***ഇഞ്ചി - ചെറിയ കഷ്ണം (പൊടിയായി അരിഞ്ഞത്)***

***വെളുത്തുള്ളി - ഒരു കുടം (അല്ലികളാക്കിയത്)***

***കടുക് - 1 ടീസ്പൂൺ***

***ഉലുവപ്പൊടി - അര ടീസ്പൂൺ***

***കാശ്മീരി മുളകുപൊടി - 2 വലിയ സ്പൂൺ***

***മഞ്ഞൾപ്പൊടി - അര ടീസ്പൂൺ***

***കായപ്പൊടി - അര ടീസ്പൂൺ***

***നല്ലെണ്ണ - ആവശ്യത്തിന്***

***കറിവേപ്പില - ആവശ്യത്തിന്***

***ഉപ്പ് - ആവശ്യത്തിന്***

***വിനാഗിരി - 3 വലിയ സ്പൂൺ***

രുചികരമായ നെല്ലിക്ക അച്ചാർ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന വിധം താഴെ പറയുന്ന രീതിയിൽ ചെയ്യാം:

ആദ്യം നെല്ലിക്ക നന്നായി കഴുകി തുടച്ച ശേഷം ആവിയിൽ വേവിച്ചെടുക്കുക. വെന്തതിന് ശേഷം ഇതിന്റെ ചുളകൾ ഓരോന്നായി അടർത്തി മാറ്റുക. തുടർന്ന് ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക.

ഇതിനുശേഷം തീ കുറച്ച ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് മാറ്റി വെച്ചിരിക്കുന്ന നെല്ലിക്കയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനമായി വിനാഗിരി കൂടി ഒഴിച്ച് നന്നായി ഇളക്കി തീ ഓഫ് ചെയ്യാം. ഇപ്പോൾ രുചികരമായ നെല്ലിക്ക അച്ചാർ തയ്യാർ.

***
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379339/tasty-nellikka-achar-recipe-kerala-style)