---
title: "മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്"
english_title: "Former Congress MP Sajjan Kumar 1984 Anti Sikh Riots Convict Passes Away Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379336/former-congress-mp-sajjan-kumar-passes-away-anti-sikh-riots"
published_at: "2026-08-20T14:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86c2787a456_former-congress-mp-sajjan-kumar-passes-away-anti-sikh-riots.jpg"
keywords: ["Sajjan Kumar", "Anti Sikh Riots", "Congress MP", "Tihar Jail"]
---

# മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്

> **Lead Summary:** **ദില്ലി: **മുൻ കോൺഗ്രസ് എംപിയും സിഖ് വിരുദ്ധ കലാപ കേസിലെ പ്രതിയുമായ സജ്ജൻ കുമാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിഹാർ ജയിലിൽ നിന്ന് സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട്.

## Article Content

**ദില്ലി: **മുൻ കോൺഗ്രസ് എംപിയും സിഖ് വിരുദ്ധ കലാപ കേസിലെ പ്രതിയുമായ സജ്ജൻ കുമാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിഹാർ ജയിലിൽ നിന്ന് സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട്.

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ 1984-ൽ നടന്ന സിഖ് കൂട്ടക്കൊലയിലെ പങ്ക് തെളിഞ്ഞതിനെ തുടർന്ന് ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. രണ്ട് കേസുകളിൽ അടുത്തിടെ കുറ്റവിമുക്തനാക്കിയെങ്കിലും ശേഷിക്കുന്ന കേസിൽ തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.1980-ലും 1991-ലും 2004-ലും ലോക്സഭാംഗമായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ പാർട്ടി അംഗത്വം ഉപേക്ഷിച്ചിരുന്നു.

English Summary:

Former Congress MP and convict in the 1984 anti-Sikh riots case, Sajjan Kumar (80), has passed away. According to reports, he was shifted from Tihar Jail to Safdarjung Hospital due to age-related illness but died. He was serving life imprisonment awarded by Delhi High Court for his role in the 1984 Sikh massacre following Indira Gandhi's assassination. He had served as Lok Sabha MP in 1980, 1991 and 2004.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379336/former-congress-mp-sajjan-kumar-passes-away-anti-sikh-riots)