---
title: "സ്വയം വിലകളഞ്ഞല്ലോ..! വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി, റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്"
english_title: "Retired Police Officer Misbehaves With College Student Kallekkad Palakkad Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379335/retired-policeman-misbehave-college-girl-kallekkad-case"
published_at: "2026-08-20T14:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86c2cec5f8b_retired-policeman-misbehave-college-girl-kallekkad-case.jpg"
keywords: ["Retired Policeman", "Harassment Case"]
---

# സ്വയം വിലകളഞ്ഞല്ലോ..! വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി, റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

> **Lead Summary:** **പാലക്കാട്: (ht**tps://truevisionnews.com/) കല്ലേക്കാട് കോളേജ് വിദ്യാർത്ഥിനിയോട് റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതായി പരാതി. കല്ലേക്കാട് സ്വദേശിയും അഞ്ച് വർഷം മുമ്പ് പോലീസ് സേനയിൽ നിന്ന് വിരമിച്ചയാളുമായ ലക്ഷ്മണനെതിരെയാണ് പാലക്കാട് നോർത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.

## Article Content

**പാലക്കാട്: (ht**tps://truevisionnews.com/) കല്ലേക്കാട് കോളേജ് വിദ്യാർത്ഥിനിയോട് റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതായി പരാതി. കല്ലേക്കാട് സ്വദേശിയും അഞ്ച് വർഷം മുമ്പ് പോലീസ് സേനയിൽ നിന്ന് വിരമിച്ചയാളുമായ ലക്ഷ്മണനെതിരെയാണ് പാലക്കാട് നോർത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ആറാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോളേജ് കഴിഞ്ഞ് ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയോട്, കല്ലേക്കാട് പോലീസ് ക്യാമ്പിന് സമീപമുള്ള ജംഗ്ഷനിൽ നിൽക്കുകയായിരുന്ന ലക്ഷ്മണൻ വളരെ മോശമായ രീതിയിലും അപകീർത്തികരമായ ആംഗ്യങ്ങളോടും കൂടി സംസാരിക്കുകയായിരുന്നു.

ഭയന്നുപോയ പെൺകുട്ടി ഉടൻ തന്നെ ഓടി സ്വന്തം വീട്ടിലേക്ക് കയറി വിവരം പറഞ്ഞു. തുടർന്ന് നാട്ടുകാർ സംഘടിക്കുകയും, പെൺകുട്ടിയും വീട്ടുകാരും പോലീസിൽ പരാതി നൽകി മൊഴി നൽകുകയും ചെയ്തതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകിയതിനു പിന്നാലെ പ്രതിയായ ലക്ഷ്മണൻ ഒളിവിൽ പോയിരിക്കുകയാണ്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതിയെ പിടികൂടാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. പാലക്കാട് നോർത്ത് പോലീസാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.

English Summary:

A case has been registered against a retired police officer, Lakshmanan from Kallekkad, for allegedly misbehaving with a college student. The incident occurred on the evening of the 6th, when the girl was walking home after getting off the bus near the Kallekkad Police Camp junction. The accused allegedly spoke in an obscene manner with derogatory gestures. The girl ran home frightened and later lodged a complaint with her family. The accused has absconded after the complaint, and Palakkad North Police are examining CCTV footage to nab him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379335/retired-policeman-misbehave-college-girl-kallekkad-case)