---
title: "കണ്ണീരിൽ കുളിർന്ന് കോങ്ങാട്; നൃത്തത്തിലും പഠനത്തിലും മിടുക്കി, ഗൗരിയുടെ വിയോഗം താങ്ങാനാവാതെ വിറങ്ങലിച്ച് പ്രിയപ്പെട്ടവരും നാടും"
english_title: "College Student Gowri G Krishna Dies After Falling From Private Bus Kongad Challikkal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379319/college-student-dies-falling-bus-kongad-challikkal-gowri"
published_at: "2026-08-20T12:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86a974ba322_college-student-dies-falling-bus-kongad-challikkal-gowri.jpg"
keywords: ["Gowri G Krishna", "Challikkal Accident", "Yuvakshetra College", "Gourikrishna Death"]
---

# കണ്ണീരിൽ കുളിർന്ന് കോങ്ങാട്; നൃത്തത്തിലും പഠനത്തിലും മിടുക്കി, ഗൗരിയുടെ വിയോഗം താങ്ങാനാവാതെ വിറങ്ങലിച്ച് പ്രിയപ്പെട്ടവരും നാടും

> **Lead Summary:** **കോങ്ങാട്: **സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണു ദാരുണമായി മരിച്ച കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയുടെ വേർപാടിന്റെ ഞെട്ടലിലാണ് നാടും പ്രിയപ്പെട്ടവരും. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ തിളങ്ങിനിന്ന പത്തൊൻപതുകാരിയുടെ വിയോഗം നാടിന് താങ്ങാനാവാത്ത നഷ്ടമായി മാറിയിരിക്കുകയാണ്.

## Article Content

**കോങ്ങാട്: **സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണു ദാരുണമായി മരിച്ച കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയുടെ വേർപാടിന്റെ ഞെട്ടലിലാണ് നാടും പ്രിയപ്പെട്ടവരും. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ തിളങ്ങിനിന്ന പത്തൊൻപതുകാരിയുടെ വിയോഗം നാടിന് താങ്ങാനാവാത്ത നഷ്ടമായി മാറിയിരിക്കുകയാണ്.

മുണ്ടൂർ എഴക്കാട് യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി. കെമിസ്ട്രി വിദ്യാർഥിനിയായിരുന്നു ഗൗരി. ബുധനാഴ്ച രാവിലെ കോളേജിലേക്ക് പോകാനായി ചല്ലിക്കലിൽവെച്ചാണ് കോങ്ങാട്-പറളി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറിയത്. യാത്രയ്ക്കിടെ പെട്ടെന്ന് ബസിൽ നിന്ന് പുറകിലേക്ക് മറിഞ്ഞുവീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

റോഡിലേക്ക് തെറിച്ചുവീണ ഗൗരിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ നില ഗുരുതരമാവുകയായിരുന്നു.

തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകീട്ടോടെ കോങ്ങാട്ടെ ‘കരുണ’ വീട്ടിലേക്ക് ഗൗരിയുടെ ചേതനയറ്റ ശരീരം എത്തിയപ്പോൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു. ഗൗരിയെ അവസാനമായി ഒരുനോക്ക് കാണാൻ രാത്രി വൈകിയും നിരവധി സഹപാഠികളും അധ്യാപകരുമാണ് ആ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

> എട്ടാം ക്ലാസ് മുതൽ പ്ലസ് വു വരെ ഗൗരി പഠിച്ച കോങ്ങാട് കെ.പി.ആർ.പി. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക ആർ. ബീനമോൾ തന്റെ പ്രിയ വിദ്യാർത്ഥിനിയെക്കുറിച്ച് ഓർത്തെടുത്തത് കണ്ണീരോടെയായിരുന്നു. "പഠനത്തിൽ മിടുക്കി, നല്ലൊരു നർത്തകി..." എന്ന വാക്കുകളിൽ ആ അധ്യാപികയുടെ തൊണ്ടയിടറി.

എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഗൗരിയുടെ വേർപാട് വിശ്വസിക്കാനാവാതെയാണ് യുവക്ഷേത്ര വൈസ് പ്രിൻസിപ്പൽ ലാലു ഓലിക്കൽ കുനൽ അടക്കമുള്ളവരും അനുസ്മരിച്ചത്. കോങ്ങാട് ജി.യു.പി. സ്കൂളിലും കെ.പി.ആർ.പി. ഹയർസെക്കൻഡറി സ്കൂളിലും നീണ്ടകാലം പി.ടി.എ. പ്രസിഡന്റായിരുന്നു ഗൗരിയുടെ അച്ഛൻ എം.പി. ഗോപീകൃഷ്ണ. ട്യൂഷൻ അധ്യാപികയായ ബീനയാണ് അമ്മ. അകത്തേത്തറ എൻ.എസ്.എസ്. എൻജിനിയറിങ് കോളേജ് വിദ്യാർഥിയായ ഗൗതം സഹോദരനാണ്. 

English Summary:

Gowri G Krishna, a 19-year-old second-year BSc Chemistry student from Kongad who died after falling from a private bus at Challikkal, is being mourned as a brilliant student and talented dancer. The accident occurred Wednesday morning when she fell backwards from a Kongad-Parali route bus and was run over. Teachers from KPRP Higher Secondary School and Yuvakshetra College remembered her as active in all fields. Her body was brought home Wednesday evening, with classmates and teachers paying last respects late into the night.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379319/college-student-dies-falling-bus-kongad-challikkal-gowri)