---
title: " അടിച്ചുമോനെ...! ഓണം ബംപർ സമ്മാനവുമായി സർക്കാർ; പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസ് 500-ൽ നിന്ന് 1000 രൂപയാക്കി മാറ്റി"
english_title: "Kerala Police Onam Duty Allowance Doubled to Rs 1000 Government Announces Financial Aid"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379316/kerala-police-onam-duty-allowance-hiked-to-1000 "
published_at: "2026-08-20T12:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86a4521942a_kerala-police-onam-duty-allowance-hiked-to-1000.jpg"
keywords: ["Onam Allowance", "Kerala Government", "Onam Bonus", "Welfare Pensio"]
---

#  അടിച്ചുമോനെ...! ഓണം ബംപർ സമ്മാനവുമായി സർക്കാർ; പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസ് 500-ൽ നിന്ന് 1000 രൂപയാക്കി മാറ്റി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു. മുൻപ് 500 രൂപയായിരുന്ന അലവൻസ് ഇപ്പോൾ 1000 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് വിപുലമായ സാമ്പത്തിക സഹായങ്ങൾ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു. മുൻപ് 500 രൂപയായിരുന്ന അലവൻസ് ഇപ്പോൾ 1000 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് വിപുലമായ സാമ്പത്തിക സഹായങ്ങൾ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസം 19 മുതൽ വിതരണം ആരംഭിക്കുന്നതിനായി 1,105 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും നൽകും.

ആശാ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും ഓണത്തോടനുബന്ധിച്ച് 1,450 രൂപ വീതം പ്രത്യേക സഹായമായി നൽകും.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണക്കാലത്ത് 1,200 രൂപ വീതം ആശ്വാസ ധനം ലഭിക്കും. പിന്നാക്ക വിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശിക വിതരണം ചെയ്യാനും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശിക അനുവദിക്കാനും തീരുമാനമായി.

പാചകത്തൊഴിലാളികൾക്ക് പുതുക്കിയ നിരക്കിലുള്ള തുക ഉൾപ്പെടെ ലഭ്യമാക്കും. അങ്കണവാടി ജീവനക്കാരുടെ കുടിശിക തീർക്കുന്നതിനായി 34 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.

English Summary:

The Kerala government has doubled the Onam duty allowance for police personnel from Rs 500 to Rs 1,000. The Chief Minister recently announced extensive financial assistance for various sections ahead of Onam. This includes Rs 1,105 crore for social welfare pension distribution from the 19th, Rs 4,500 bonus and Rs 20,000 Onam advance for government employees and teachers, Rs 1,450 each for ASHA and Anganwadi workers, Rs 1,200 for MGNREGS workers, and clearance of arrears for backward community pensions, paddy procurement, cooking staff, and Rs 34 crore for Anganwadi staff arrears.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379316/kerala-police-onam-duty-allowance-hiked-to-1000 )