---
title: "സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് രമേശ് ചെന്നിത്തല"
english_title: "Ramesh Chennithala Responds To ED Action Against Veena Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379298/ramesh-chennithala-veena-vijayan-ed-case-delhi"
published_at: "2026-08-20T10:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a868bf28022b_ramesh-chennithala-veena-vijayan-ed-case-delhi.jpg"
keywords: ["Masappadi Case", "Veena T", "Ramesh Chennithala", "ED"]
---

# സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് രമേശ് ചെന്നിത്തല

> **Lead Summary:** ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ ഇഡി നടപടിയിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചെന്നിത്തലയുടെ പ്രതികരണം.

## Article Content

ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ ഇഡി നടപടിയിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചെന്നിത്തലയുടെ പ്രതികരണം.

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ മുൻപാകെ ഈ വിഷയം വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലഹരിയുമായി ഡിവൈഎഫ്ഐ നേതാക്കളെ പിടികൂടിയതിൽ രാഷ്ട്രീയമില്ലെന്നും ചെന്നിത്തല പറഞ്ഞു.

തൂഫാനിൽ രാഷ്ട്രീയമില്ല. യൂത്ത് കോൺഗ്രസ് ആയാലും യൂത്ത് ലീഗ് ആയാലും ഡിവൈഎഫ്ഐ ആയാലും നടപടി ഉണ്ടാകും. ഒരു തലമുറയെ രക്ഷിക്കാനുള്ള നീക്കമാണിത്. രാജ്യത്തെ ഏറ്റവും വലിയ നാർക്കോ ഹണ്ട് ആണ് തൂഫാൻ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, വീണക്കെതിരായ അന്വേഷണം കടുപ്പിക്കുകയാണ് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് ഇഡി. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ ആയ നന്ദുലാൽ എന്ന ആളുടെ പേരിലാണ് സിം കാർഡ് എടുത്തിരിക്കുന്നതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

2024 മുതൽ വീണ നന്ദുലാലിന്റെ പേരിലുള്ള സിം ഉപയോഗിച്ചുവെന്നും ഇഡി പറയുന്നു. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നാണ് നന്ദുലാലിന്റെ മൊഴി.

എന്താവശ്യത്തിനാണ് സിം എടുത്തതെന്നു തനിക്കറിയില്ലെന്നും നന്ദുലാൽ മൊഴി നൽകിയിട്ടുണ്ട്. വ്യാജ സിം ഉപയോഗിച്ചത് ഇന്റർനെറ്റ് കോളുകൾക്കാണെന്ന് ഇഡി വ്യക്തമാക്കുന്നുണ്ട്.

അനധികൃത പണമിടപാടുകൾക്കാണ് ഇന്റർനെറ്റ് കോൾ ഉപയോഗിച്ചതെന്നും ഇഡി നിലപാടെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. അടുത്തയാഴ്ച വീണയ്ക്ക് നോട്ടീസ് നൽകാനുള്ള തയ്യാറെടുപ്പിലാണ് ഏജൻസി.

**English Summary:**

> Home Minister Ramesh Chennithala said the law will take its course regarding the ED action against Veena Vijayan, daughter of Opposition Leader Pinarayi Vijayan. He stated the hawala transaction issue has not come before the state Home Department. Chennithala also defended the "Thoofan" anti-narcotics drive. Meanwhile, ED is intensifying probe into a SIM card allegedly taken in the name of Kozhikode DTPC manager Nandulal and used by Veena from 2024. ED claims it was used for internet calls related to illegal financial transactions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379298/ramesh-chennithala-veena-vijayan-ed-case-delhi)