---
title: "കോഴിക്കോട് എളമരത്ത് പുഴയിൽ ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തി"
english_title: "Dead Body Found Elamaram River Kozhikode Identified Dilip Ottappalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379286/dead-body-found-elamaram-river-kozikode-dilip-"
published_at: "2026-08-20T09:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a868228c9239_dead-body-found-elamaram-river-kozikode-dilip-.jpg"
keywords: ["Elamaram River", "Dead Body", "Mavoor"]
---

# കോഴിക്കോട് എളമരത്ത് പുഴയിൽ ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: **എളമരത്ത് പുഴയിൽ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി ദിലീപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാവൂർ കടവിൽ പാലത്തിനു സമീപം പുഴയിൽ ഒഴുകി വരുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിന് അനുസരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

## Article Content

**കോഴിക്കോട്: **എളമരത്ത് പുഴയിൽ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി ദിലീപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാവൂർ കടവിൽ പാലത്തിനു സമീപം പുഴയിൽ ഒഴുകി വരുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിന് അനുസരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം കൊല്ലം മുണ്ടയ്ക്കൽ പാപനാശത്ത് തിരയിൽപ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചിരുന്നു . മടവൂർ പള്ളിക്കൽ സ്വദേശി ഒാമനക്കുട്ടൻ (50), പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ. ലതിക (50) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് മൂന്നിനായിരുന്നു അപകടം. ഈ ഭാഗത്തെ പുലിമുട്ടുകൾക്ക് ഇടയിലുള്ള മണൽപ്പരപ്പിൽ ഇരുന്നിരുന്ന ഇരുവരുടെയും മേൽ ശക്തിയായി അടിച്ചു കയറിയ തിരമാലയിൽ അവർ വീണു പോയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപകടസമയത്ത് ഇരുവരും ഇരുന്ന ഭാഗത്ത് മറ്റാരും ഇല്ലായിരുന്നതിനാൽ സംഭവം ഉടൻ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളായ യുവാക്കളാണ് കടലിൽ വീണ ഇരുവരെയും കരയ്ക്ക് കയറ്റിയത്.

ഉടൻ സിപിആർ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്ത് ഇവർ വന്ന ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി.

English Summary:

A dead body was found floating in the Elamaram River near Mavoor Kadavu Bridge in Kozhikode. The deceased has been identified as Dilip, a native of Ottappalam. Police recovered the body and sent it for postmortem. An investigation is underway to determine the circumstances of the death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379286/dead-body-found-elamaram-river-kozikode-dilip-)