---
title: "കണ്ണ് തള്ളി ജനം! ഉത്സവകാലത്ത് മധുരം കൈപ്പാവുമോ? രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നു, വില 62 രൂപ വരെയായി"
english_title: "Sugar Price Hikes 20 Percent India Production Drop Ethanol Export Ban"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379284/india-sugar-price-hike-20-percent-production-drop"
published_at: "2026-08-20T09:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a867e1d81ca8_india-sugar-price-hike-20-percent-production-drop.jpg"
keywords: ["Sugar Price", "Ethanol", "Production", "Export Ban"]
---

# കണ്ണ് തള്ളി ജനം! ഉത്സവകാലത്ത് മധുരം കൈപ്പാവുമോ? രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നു, വില 62 രൂപ വരെയായി

> **Lead Summary:** **ന്യൂഡൽഹി: **രാജ്യത്ത് പഞ്ചസാര വിലയിൽ വൻ വർധന. കഴിഞ്ഞ 12 ദിവസത്തിനിടെ പഞ്ചസാര വിലയിൽ 19 ശതമാനം മുതൽ 21 ശതമാനം വരെയാണ് വർധനയുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 52 രൂപയുണ്ടായിരുന്ന പഞ്ചസാര വില ഇപ്പോൾ 62 രൂപയായാണ് ഉയർന്നിരിക്കുന്നത്.

## Article Content

**ന്യൂഡൽഹി: **രാജ്യത്ത് പഞ്ചസാര വിലയിൽ വൻ വർധന. കഴിഞ്ഞ 12 ദിവസത്തിനിടെ പഞ്ചസാര വിലയിൽ 19 ശതമാനം മുതൽ 21 ശതമാനം വരെയാണ് വർധനയുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 52 രൂപയുണ്ടായിരുന്ന പഞ്ചസാര വില ഇപ്പോൾ 62 രൂപയായാണ് ഉയർന്നിരിക്കുന്നത്.

ഉല്‍പാദനം കുറഞ്ഞതും കരിമ്പ് വലിയ രീതിയില്‍ എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിച്ചതുമാണ് വില ഉയരുന്നതിനുള്ള പ്രധാനകാരണം. രാജ്യത്ത് പ്രതിമാസം ഏകദേശം 24 ലക്ഷം മെട്രിക് ടൺ പഞ്ചസാരയാണ് ആവശ്യമായി വരുന്നത്. നിലവിലെ സീസണിൽ 342 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനം പ്രതീക്ഷിച്ചിരുന്നെങ്കിലും യഥാർത്ഥ ഉൽപ്പാദനം 308 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു.

ഇതിൽ 28 ലക്ഷം മെട്രിക് ടൺ പഞ്ചസാര എഥനോൾ നിർമ്മാണത്തിനായി മാറ്റിവെച്ചതോടെ, ആഭ്യന്തര ഉപയോഗത്തിന് 280 ലക്ഷം മെട്രിക് ടൺ മാത്രമാണ് ലഭ്യമായത്. ഉൽപ്പാദനം കുറഞ്ഞതിനെ തുടർന്ന് സർക്കാർ മേയിൽ കയറ്റുമതി നിരോധിച്ചെങ്കിലും, അതിനകം 8 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതി ചെയ്തിരുന്നു.

നിലവിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി വ്യാപാരികൾക്ക് നവംബർ 30 വരെ സർക്കാർ സ്റ്റോക്ക് പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉത്സവകാലത്ത് പലഹാരങ്ങൾക്കും മിഠായികൾക്കും ആവശ്യമേറുന്നതിനാൽ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

English Summary:

Sugar prices in India have surged by 19-21% in 12 days since August 7, with retail rates rising from Rs 52 to Rs 62 per kg in many regions. The hike is attributed to lower production of 308 lakh metric tonnes against an expected 342 LMT, and diversion of 28 LMT for ethanol. With monthly demand at 24 LMT, only 280 LMT is available for domestic use. The government banned exports in May, but 8 LMT was already exported. Stock limits for traders have been imposed till November 30. Prices may rise further due to festive season demand.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379284/india-sugar-price-hike-20-percent-production-drop)